അമ്പലപ്പുഴ: പാതിവഴിയിലായ കാന നിർമാണത്തിനെതിരെ വളഞ്ഞവഴിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. എസ്.എൻ കവല മുതൽ കാക്കാഴം സ്കൂൾ വരെ ടൈൽ പാകുന്നതിൻെറ ഭാഗമായാണ് കാന നിർമാണം ആരംഭിച്ചത്. എന്നാൽ, ദേശീയപാതക്ക് പടിഞ്ഞാറ് ഭാഗത്തെ കാന നിർമാണം പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. പൊതുമരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് കാരണമെന്ന് പറയുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കണ്ടിെല്ലങ്കിൽ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞവഴി യൂനിറ്റ് പ്രസിഡൻറ് അഷറഫ് പ്ലാമൂട്ടിൽ പറഞ്ഞു. അനുശോചിച്ചു ചെങ്ങന്നൂർ: യു.ഡി.എഫ് നേതാവും മുൻ മന്ത്രിയുമായ സി.എഫ്. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ഗാന്ധി ദർശൻ സമിതി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആചരിക്കാനും തീരുമാനിച്ചു. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡൻറ് കെ.ബി. യശോധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം തോമസ് ടി. തോമസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.