Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാതിവഴിയിലായ കാന...

പാതിവഴിയിലായ കാന നിർമാണത്തിനെതിരെ വ്യാപാരികൾ

text_fields
bookmark_border
അമ്പലപ്പുഴ: പാതിവഴിയിലായ കാന നിർമാണത്തിനെതിരെ വളഞ്ഞവഴിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. എസ്.എൻ കവല മുതൽ കാക്കാഴം സ്കൂൾ വരെ ടൈൽ പാകുന്നതി​ൻെറ ഭാഗമായാണ് കാന നിർമാണം ആരംഭിച്ചത്. എന്നാൽ, ദേശീയപാതക്ക് പടിഞ്ഞാറ് ഭാഗത്തെ കാന നിർമാണം പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. പൊതുമരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് കാരണമെന്ന് പറയുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കണ്ടി​െല്ലങ്കിൽ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞവഴി യൂനിറ്റ് പ്രസിഡൻറ്​ അഷറഫ് പ്ലാമൂട്ടിൽ പറഞ്ഞു. അനുശോചിച്ചു ചെങ്ങന്നൂർ: യു.ഡി.എഫ് നേതാവും മുൻ മന്ത്രിയുമായ സി.എഫ്. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ഗാന്ധി ദർശൻ സമിതി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആചരിക്കാനും തീരുമാനിച്ചു. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.ബി. യശോധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം തോമസ് ടി. തോമസ് ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story