കൊച്ചിയിലേക്ക്​ ജലഗതാഗതം സാധ്യമാക്കണമെന്ന്​

അരൂർ: മേഖലയിൽനിന്ന്​ കൊച്ചിയിൽ എത്താൻ ജലഗതാഗതം സാധ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ. വർഷങ്ങൾക്ക്​ മുമ്പ് പാണാവള്ളി, അരൂക്കുറ്റി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എറണാകുളത്തേക്ക് ബോട്ട് സർവിസ് ഉണ്ടായിരുന്നതാണ്. എറണാകുളം മാർക്കറ്റിൽനിന്ന്​ സാധനങ്ങൾ ഇറക്കുന്നതിന്​ കാര്യമായി ഉപയോഗിച്ചിരുന്നത് ജലഗതാഗതത്തെയാണ്. കാലാനുസൃത മാറ്റങ്ങൾക്ക്​ അധികൃതർ തയാറാകാതിരുന്നതും, റോഡ് ഗതാഗതത്തി​ൻെറ വളർച്ചയും ജലഗതാഗതത്തെ തടസ്സപ്പെടുത്തി. വാഹനപ്പെരുപ്പവും റോഡപകടങ്ങളും ഗതാഗത തടസ്സവും ജനങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ജലഗതാഗതം തിരിച്ചുകൊണ്ടുവരാൻ അരൂർ ഗ്രാമപഞ്ചായത്ത് നടപടികൾ ആരംഭിക്കണം എന്നാണ് നാട്ടുകാരുെടെ ആവശ്യം. അരൂരിൽ നിരവധി സ്ഥലങ്ങളിൽ ബോട്ടുജെട്ടികൾ നിലവിലുണ്ട്. തുടക്കത്തിൽ ജലയാനങ്ങൾ വാടകക്ക്​ എടുത്ത്​ ജലഗതാഗതം ആരംഭിക്കാവുന്നതാണ്. പ്രസംഗ മത്സരം: സമ്മാനങ്ങൾ നൽകി മാന്നാർ: മിലൻ 21​ൻെറ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി 'കോവിഡ് കാലവും -പഠനാനുഭവവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗമത്സര വിജയികൾക്കുള്ള കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. മാന്നാർ കുരട്ടിക്കാട്​ നാഷനൽ ഗ്രന്ഥശാല ഹാളിൽ ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ്​ എൽ.പി. സത്യപ്രകാശ് ഉദ്​ഘാടനം ചെയ്തു. പി.എ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി. അബ്​ദുൽ അസീസ്, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ രാജേന്ദ്രപ്രസാദ്, എം.എ. ഷുക്കൂർ, എൻ. പ്രഭാകരൻ, മധു പുഴയോരം, വർഗീസ്, സുലേഖ, ബൈജു വി. പിള്ള, പി.എം. ഷഫീക്, പി.എ. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. വിജയികളായ വിദ്യാർഥികളുടെ പ്രസംഗം, കവിത പാരായണം എന്നിവയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.