മെഡിക്കൽ കോളജിൽ സി.ടി സ്​കാനിങ്​ ഫിലിമിന്​ പണം; അത്യാസന്നനിലയിൽ എത്തുന്നവർക്ക്​ ചികിത്സ ലഭിക്കുന്നില്ലെന്ന്​

അമ്പലപ്പുഴ: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സി.ടി സ്കാനിങ്​ ഫിലിമിന് പണം ഈടാക്കുന്നതിനാൽ അത്യാസന്ന നിലയിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. അപകടങ്ങളിൽപെട്ട് എത്തുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെങ്കിൽ സി.ടി സ്കാൻ ചെയ്തതി​ൻെറ ഫിലിം വേണ്ടിവരും. ഇതി​ൻെറ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് ചികിത്സ ആരംഭിക്കുന്നത്. സ്കാനിങ് കഴിഞ്ഞയുടൻ ഫിലിം നൽകും. എന്നാൽ, മണിക്കൂറുകൾക്കുശേഷമാണ് പൂർണമായ റിപ്പോർട്ട് ലഭിക്കുന്നത്. റിപ്പോർട്ട് ലഭിക്കുമ്പോഴാണ് പണം അടച്ചിരുന്നത്. എന്നാൽ, അതിൽ മാറ്റംവരുത്തി ഫിലിം ലഭിക്കണമെങ്കിൽ തുക അടക്കണമെന്നായി. ഇതോടെ അത്യാസന്നനിലയിൽ എത്തുന്നവർക്ക് വിദഗ്​ധ ചികിത്സ ലഭിക്കാതായി. പലപ്പോഴും അപകടങ്ങളിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരുടെ പക്കൽ പണം കാണാറില്ല. സി.ടി സ്കാൻ ഫിലിമും റിപ്പോർട്ടും തികച്ചും സൗജന്യമായി നൽകണമെന്ന് നേരത്തേ ആശുപത്രി വികസന സമിതി തീരുമാനമെടുത്തിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയായതിനാൽ റിപ്പോർട്ടിന് പണം ഈടാക്കാമെന്നും ഫിലിം നിമിഷങ്ങൾക്കുള്ളിൽ സൗജന്യമായി നൽകാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് അട്ടിമറിച്ചത്. അപകടങ്ങളിൽപെട്ട് ആശുപത്രിയിലെത്തുന്നവർക്ക് ആദ്യ 24 മണിക്കൂർ ചികിത്സ തികച്ചും സൗജന്യമായി നൽകണമെന്ന സർക്കാർ തീരുമാനവും നിഷേധിക്കുകയാണ്. ഫിലിം സൗജന്യമായി നൽകണമെന്ന് ആശുപത്രി വികസന സമിതി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യു.എം. കബീർ ആവശ്യപ്പെട്ടു. സ്വാതന്ത്യസമര സമരസേനാനികളുടെ പേര് നീക്കരുത് -ജമാഅത്ത്​ കൗൺസിൽ തുറവൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ച ആലി മുസ്​ലിയാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പേരുകൾ ചരിത്ര നിഘണ്ടുകളിൽനിന്ന് മാറ്റാനുള്ള തീരുമാനം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.കെ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്​ദുൽ ജലീൽ, നിസാർ കോതങ്ങാട്ട്, കെ.കെ. ലത്തീഫ്, എം.കെ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.