പൊതുതോട് കൈയേറി നീരൊഴുക്ക് തടസ്സപ്പെടുത്തി; നെൽകൃഷിയും വീടുകളും വെള്ളത്തിൽ

അമ്പലപ്പുഴ: പൊതുതോട് കൈയേറി നീരൊഴുക്ക് തടസ്സപ്പെടുത്തിയതോടെ നൂറോളം വീടുകളും നെൽകൃഷിയും വെള്ളത്തിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ച്​, ഏഴ്​ വാർഡുകളിലെ പരുവച്ചിറ ഭാഗത്തെ വീടുകളാണ് വെള്ളത്തിലായത്. കപ്പാംവേലി പാടശേഖരത്തിലെ നെൽകൃഷിയും വെള്ളത്തിൽ മുങ്ങി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിന് കിഴക്കോട്ടുള്ള തോടാണ് കൈയേറിയും തോടിന് കുറുകെ മുട്ടിട്ടും നീരൊഴുക്ക് തടസ്സപ്പെടുത്തിയിരിക്കുന്നത്. റോഡിൽനിന്ന്​ വീടുകളിൽ കയറി ഇറങ്ങാനാണ് പലരും മുട്ടിട്ടത്. ഇവിടെ ചെറിയ പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പഞ്ചാത്തി​ൻെറയൊ റവന്യൂ വകുപ്പി​ൻെറയോ അനുമതി ഇല്ലാതെയാണ് പലരും മുട്ടിട്ടത്. കലുങ്ക് നിർമിക്കാൻ കരാറുകാരനും മുട്ടിട്ടിരുന്നു. കലുങ്കി​ൻെറ നിർമാണം പൂർത്തിയായെങ്കിലും മുട്ടുകൾ പൊളിച്ചുനീക്കിയിരുന്നില്ല. രണ്ടുദിവസമായി പെയ്​ത മഴയിലാണ് വീടുകളും കൃഷിയിറക്കിയ പാടശേഖരവും വെള്ളത്തിലായത്. 80 ഏക്കറുള്ള പാടശേഖരത്തിൽ 85 ദിവസമെത്തിയ നെൽച്ചെടികൾ വെള്ളത്തിലായി. തോട്ടിലെ നീരൊഴുക്ക് തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ കപ്പാംവേലിയിലെ രണ്ടാം കൃഷി ഒഴിവാക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. കരാറുകാരൻ സ്ഥാപിച്ച മുട്ട് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ചിത്രം: AP56 Muttu Polikkal അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കരാറുകാരൻ തോടിന് കുറുകെ സ്ഥാപിച്ച മുട്ട് പൊളിച്ചുനീക്കുന്നു മരംവീണ്​ വീട്​ തകർന്നു അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീട്​ തകർന്നു. തകഴി പടഹാരം പടിഞ്ഞാറെ മുട്ടശ്ശേരിൽ ജയരാജ​ൻെറ വീടാണ് തകർന്നത്. ഞായറാഴ്‌ച വൈകീട്ടുണ്ടായ കാറ്റിൽ പുരയിടത്തിൽനിന്ന മരം വീടി​ൻെറ മുകളിൽ വീഴുകയായിരുന്നു. മേൽക്കൂര പൂർണമായി തകർന്നു. ആർക്കും പരിക്കില്ല. ചിത്രം: AP58 Veedu മരം വീണ് തകർന്ന ജയരാജി​ൻെറ വീട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.