ശുചിത്വ പദവി നേടി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: മാലിന്യ സംസ്‌കരണ മേഖലയിൽ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ്​ സുധർമ ഭുവന ചന്ദ്രൻ പ്രഖ്യാപനം നടത്തി. പരിശീലനം ലഭിച്ച 21 അംഗ ഹരിത കർമ സേനയാണ് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. അജൈവ മാലിന്യങ്ങൾ ശേഖരിച്ചു മെറ്റീരിയൽ കലക്​ഷൻ സൻെററിൽ എത്തിച്ച്​ തരം തിരിച്ച്​ റീസൈക്ലിങ്​ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കും. ഇതിനായി 1516 കമ്പോസ്​റ്റ്​ പിറ്റുകൾ സ്ഥാപിച്ചു. യൂസർ ഫീസായി വ്യാപാര സ്ഥാപനങ്ങളിൽനിന്നും 100 രൂപയും വീടുകളിൽനിന്ന് 40 രൂപയും ഈടാക്കും. മൂന്ന് എയറോബിക് കമ്പോസ്​റ്റ്​ യൂനിറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു. വിദ്യാലയ ഹരിത കർമസേന എന്ന ആശയം പുന്നപ്ര യു.പി സ്കൂളിൽ നടപ്പാക്കി. പദ്ധതി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡൻറ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.