Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:58 PM GMT Updated On
date_range 7 Sep 2020 11:58 PM GMTശുചിത്വ പദവി നേടി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
ആലപ്പുഴ: മാലിന്യ സംസ്‌കരണ മേഖലയിൽ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് സുധർമ ഭുവന ചന്ദ്രൻ പ്രഖ്യാപനം നടത്തി. പരിശീലനം ലഭിച്ച 21 അംഗ ഹരിത കർമ സേനയാണ് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. അജൈവ മാലിന്യങ്ങൾ ശേഖരിച്ചു മെറ്റീരിയൽ കലക്ഷൻ സൻെററിൽ എത്തിച്ച് തരം തിരിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കും. ഇതിനായി 1516 കമ്പോസ്റ്റ് പിറ്റുകൾ സ്ഥാപിച്ചു. യൂസർ ഫീസായി വ്യാപാര സ്ഥാപനങ്ങളിൽനിന്നും 100 രൂപയും വീടുകളിൽനിന്ന് 40 രൂപയും ഈടാക്കും. മൂന്ന് എയറോബിക് കമ്പോസ്റ്റ് യൂനിറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു. വിദ്യാലയ ഹരിത കർമസേന എന്ന ആശയം പുന്നപ്ര യു.പി സ്കൂളിൽ നടപ്പാക്കി. പദ്ധതി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story