ആചാര പെരുമയിൽ പമ്പയിൽ ചതയം ജലോത്സവം

ചെങ്ങന്നൂർ: ആചാര പെരുമയിൽ പമ്പാനദിയിൽ ഗുരു ചെങ്ങന്നൂർ ട്രോഫി ചതയ ജലോത്സവം. കോവിഡ് ചട്ടങ്ങളുള്ളതുമൂലം ഇക്കുറി ജലോത്സവത്തിന് ആഘോഷവും മത്സരവുമില്ലായിരുന്നു. തിരുവാറൻമുള പള്ളിയോട ഗണത്തിൽ പെട്ട ഓതറ മാത്രമാണ് ചടങ്ങിനായി എത്തിയത്. വഞ്ചിപ്പാട്ട് ശീലുകൾ പാടിത്തുഴഞ്ഞ് ഇറപ്പുഴ നെട്ടായത്തിൽ എത്തിയ ഓതറ പള്ളിയോടത്തെ ആർപ്പുവിളിയുടെയും വഞ്ചിപ്പാട്ടി​ൻെറയും അകമ്പടിയോടെ ആചാരപരമായി ജലോത്സവ സാംസ്‌കാരിക സമിതി ഭാരവാഹികൾ സ്വീകരിച്ചു. സമിതി ചെയർമാൻ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഡിവൈ.എസ്പി ജി. ബേബി, സി.ഐ ജോസ് മാത്യു സമിതി ജനറൽ സെകട്ടറി കെ.ആർ. പ്രഭാകരൻ നായർ, ജനറൽ കൺവീനർ അജി ആർ. നായർ, കെ.ജി. കർത്താ, മുരുകൻ പൂവക്കാട്ട് മൂലയിൽ, ജോൺ മുളങ്കാട്ടിൽ, ബി.കെ. പത്മകുമാർ, ഉണ്ണി വേഴപ്പറമ്പിൽ, എസ്.വി. പ്രസാദ്, എസ്.വി. അശോക് കുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ ap60 jalothsavam ചെങ്ങന്നൂർ ചതയം ജലോത്സവം സാംസ്‌കാരിക സമിതി ചെയർമാൻ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.