Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTആചാര പെരുമയിൽ പമ്പയിൽ ചതയം ജലോത്സവം
text_fieldsbookmark_border
ചെങ്ങന്നൂർ: ആചാര പെരുമയിൽ പമ്പാനദിയിൽ ഗുരു ചെങ്ങന്നൂർ ട്രോഫി ചതയ ജലോത്സവം. കോവിഡ് ചട്ടങ്ങളുള്ളതുമൂലം ഇക്കുറി ജലോത്സവത്തിന് ആഘോഷവും മത്സരവുമില്ലായിരുന്നു. തിരുവാറൻമുള പള്ളിയോട ഗണത്തിൽ പെട്ട ഓതറ മാത്രമാണ് ചടങ്ങിനായി എത്തിയത്. വഞ്ചിപ്പാട്ട് ശീലുകൾ പാടിത്തുഴഞ്ഞ് ഇറപ്പുഴ നെട്ടായത്തിൽ എത്തിയ ഓതറ പള്ളിയോടത്തെ ആർപ്പുവിളിയുടെയും വഞ്ചിപ്പാട്ടിൻെറയും അകമ്പടിയോടെ ആചാരപരമായി ജലോത്സവ സാംസ്കാരിക സമിതി ഭാരവാഹികൾ സ്വീകരിച്ചു. സമിതി ചെയർമാൻ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഡിവൈ.എസ്പി ജി. ബേബി, സി.ഐ ജോസ് മാത്യു സമിതി ജനറൽ സെകട്ടറി കെ.ആർ. പ്രഭാകരൻ നായർ, ജനറൽ കൺവീനർ അജി ആർ. നായർ, കെ.ജി. കർത്താ, മുരുകൻ പൂവക്കാട്ട് മൂലയിൽ, ജോൺ മുളങ്കാട്ടിൽ, ബി.കെ. പത്മകുമാർ, ഉണ്ണി വേഴപ്പറമ്പിൽ, എസ്.വി. പ്രസാദ്, എസ്.വി. അശോക് കുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ ap60 jalothsavam ചെങ്ങന്നൂർ ചതയം ജലോത്സവം സാംസ്കാരിക സമിതി ചെയർമാൻ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story