ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഏറ്റെടുക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഓൺലൈൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിനെയും തൊഴിലാളികളെയും ധനകാര്യ സ്ഥാപങ്ങളെയും കബളിപ്പിച്ച് വീണ്ടും ലാഭം നേടാനുള്ള മാനേജ്മൻെറ് നീക്കം അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.ബി. ബിനു സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച് നാലിന് കമ്പനിക്ക് മുന്നിൽ എക്സൽ ഗ്ലാസ് എപ്ലോയീസ് യൂനിയൻ ഭാരവാഹികൾ സമരം നടത്തും. കാക്കത്തൊള്ളായിരം കൾക്കണ്ടക്കഥകളുമായി ടീം ആർട്ടിസ്റ്റ ആലപ്പുഴ: വിരസമായ ലോക്ഡൗൺ നാളുകളിൽ അതിജീവനത്തിൻെറ പാത തെളിച്ച് ശ്രദ്ധ നേടുകയാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മയായ ആർട്ടിസ്റ്റ. കോവിഡ് കാലത്ത് വീടിനകത്ത് ഒതുങ്ങിപ്പോയ പ്രായമായവർക്കും കുട്ടികൾക്കുമായി കാക്കത്തൊള്ളായിരം കൽക്കണ്ടക്കഥകൾ എന്ന നാട്ടുകഥാ ഉത്സവം ബ്രഹ്മനായകം മഹാദേവൻ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യകഥ ഗാനരചയിതാവ് ബീയാർ പ്രസാദും അവതരിപ്പിച്ചു. ഉത്രാടദിനത്തിൽ ആരംഭിച്ച നാട്ടുകഥ ഉത്സവം പ്രധാനമായും കൊച്ചുകുട്ടികളെ കേന്ദ്രീകരിച്ചാണ്. കൊച്ചുകുട്ടികൾക്കായി പ്രായഭേദമന്യേ എല്ലാവർക്കും കഥകൾ പറയാം. ഒരു ദിവസം എത്ര കഥ വേണമെങ്കിലും ആർട്ടിസ്റ്റയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാം. ഉത്രാടദിനം മുതൽ ചതയംവരെ ഉള്ളദിവസങ്ങളിലാണ് നാട്ടുകഥ ഉത്സവം. ആർട്ടിസ്റ്റയുടെ എഫ്.ബി പേജ് വഴിയാണ് പരിപാടി. 40ലധികം കലാകാരന്മാർ അണിനിരന്ന കലാപരിശീലന കേന്ദ്രമാണ് ആർട്ടിസ്റ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.