Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎക്​സൽ ഗ്ലാസ്​...

എക്​സൽ ഗ്ലാസ്​ ഏറ്റെടുക്കാൻ ഓർഡിനൻസ്​ ഇറക്കണമെന്ന്​

text_fields
bookmark_border
ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഏറ്റെടുക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഓൺലൈൻ കാമ്പയിൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിനെയും തൊഴിലാളികളെയും ധനകാര്യ സ്ഥാപങ്ങളെയും കബളിപ്പിച്ച് വീണ്ടും ലാഭം നേടാനുള്ള മാനേജ്മൻെറ്​ നീക്കം അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.ബി. ബിനു സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച് നാലിന്​ കമ്പനിക്ക് മുന്നിൽ എക്സൽ ഗ്ലാസ് എപ്ലോയീസ് യൂനിയൻ ഭാരവാഹികൾ സമരം നടത്തും. കാക്കത്തൊള്ളായിരം കൾക്കണ്ടക്കഥകളുമായി ടീം ആർട്ടിസ്​റ്റ ആലപ്പുഴ: വിരസമായ ലോക്ഡൗൺ നാളുകളിൽ അതിജീവനത്തി​ൻെറ പാത തെളിച്ച് ശ്രദ്ധ നേടുകയാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മയായ ആർട്ടിസ്​റ്റ. കോവിഡ് കാലത്ത് വീടിനകത്ത് ഒതുങ്ങിപ്പോയ പ്രായമായവർക്കും കുട്ടികൾക്കുമായി കാക്കത്തൊള്ളായിരം കൽക്കണ്ടക്കഥകൾ എന്ന നാട്ടുകഥാ ഉത്സവം ബ്രഹ്മനായകം മഹാദേവൻ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യകഥ ഗാനരചയിതാവ് ബീയാർ പ്രസാദും അവതരിപ്പിച്ചു. ഉത്രാടദിനത്തിൽ ആരംഭിച്ച നാട്ടുകഥ ഉത്സവം പ്രധാനമായും കൊച്ചുകുട്ടികളെ കേന്ദ്രീകരിച്ചാണ്​. കൊച്ചുകുട്ടികൾക്കായി പ്രായഭേദമന്യേ എല്ലാവർക്കും കഥകൾ പറയാം. ഒരു ദിവസം എത്ര കഥ വേണമെങ്കിലും ആർട്ടിസ്​റ്റയുടെ ഫേസ്ബുക്ക്‌ പേജിൽ പോസ്​റ്റ്​ ചെയ്യാം. ഉത്രാടദിനം മുതൽ ചതയംവരെ ഉള്ളദിവസങ്ങളിലാണ് നാട്ടുകഥ ഉത്സവം. ആർട്ടിസ്​റ്റയുടെ എഫ്​.ബി പേജ്​ വഴിയാണ്​ പരിപാടി​. 40ലധികം കലാകാരന്മാർ അണിനിരന്ന കലാപരിശീലന കേന്ദ്രമാണ്​ ആർട്ടിസ്​റ്റ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story