കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്​: ജില്ലതല സ്‌ക്വാഡ് രൂപവത്​കരിച്ചു

\B ആ\Bലപ്പുഴ: ഓണക്കാലത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്​ എന്നിവയും റേഷൻ സാധനങ്ങളുടെ മറിച്ചുവിൽപനയും തടയാൻ റേഷൻ ചില്ലറ വ്യാപാര ഡിപ്പോകളിലും പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും പരിശോധനക്ക്​ ജില്ലതലത്തിൽ സ്‌ക്വാഡ് രൂപവത്​കരിച്ചു. പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും സ്ക്വാഡ് പ്രവര്‍ത്തിക്കും. അമിതവില, സാധനങ്ങളുടെ ദൗർലഭ്യം, നിയമവിരുദ്ധ പ്രവണതകൾ എന്നിവ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. താലൂക്ക് സപ്ലൈ ഓഫിസർ ചേർത്തല -9188527357, അമ്പലപ്പുഴ -9188527356, കുട്ടനാട് -9188527355, കാർത്തികപ്പള്ളി -9188527352, മാവേലിക്കര -9188527353, ചെങ്ങന്നൂർ -9188527354.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.