മദ്​റസ കെട്ടിടോദ്​ഘാടനം നാളെ

കായംകുളം: പടിഞ്ഞാറെ തെരുവ് മുസ്​ലിം ജമാഅത്ത് ഹിദായത്തുൽ ഇസ്​ലാം മദ്​റസ കെട്ടിടത്തിന്റെ ഉദ്ഘാടനം 25ന് രാത്രി 7.30ന് ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ നിർവഹിക്കും. പൊതുസമ്മേളനം കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്നാനിയ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എയും കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവും നിർവഹിക്കും. ജമാഅത്ത് പ്രസിഡന്റ് സലിം അധ്യക്ഷത വഹിക്കും. 26ന് രാത്രി എട്ടിന് മതവിജ്ഞാന സദസ്സ്​. 27ന് വൈകീട്ട്​ ഏഴിന് സമാപന സമ്മേളനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.