110 കെ.വി സബ് സ്​റ്റേഷനുകൾ നാടിന് സമർപ്പിച്ചു

അഞ്ചൽ: കെ.എസ്.ഇ.ബിയുടെ ആയൂർ, അഞ്ചൽ 60 കെ.വി സബ് സ്​റ്റേഷനുകൾ നവീകരിച്ച് 110 കെ.വി സബ് സ്​റ്റേഷനുകളാക്കി മാറ്റിയതിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. മന്ത്രി കെ. രാജു പരിപാടിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ട്രാൻസ്മിഷൻ ആൻഡ്​ സിസ്​റ്റം സർക്കിൾ ​െഡപ്യൂട്ടി ചീഫ് എൻജിനീയർ മേരി ജോൺ റിപ്പോർട്ട്​ അവതരിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ്, വൈസ് പ്രസിഡൻറ് ജ്യോതി വിശ്വനാഥ്, ബ്ലോക്ക്​ പഞ്ചായത്തംഗം ജി.എസ്. അജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാ തോമസ്, തങ്കമണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.