തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കർമപദ്ധതിയുമായി കൊല്ലം റൂറൽ പൊലീസ്

കൊട്ടാരക്കര: ഓണനാളുകളിൽ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ്-19 പ്രോട്ടോ​േകാൾ പാലിക്കാനുമായി എല്ലാ പൊലീസ് സ്​റ്റേഷൻ ലെവലിലും ട്രാഫിക് റെ​ഗുലേറ്ററി കമ്മിറ്റി യോ​ഗം ചേർന്നു. ഓണ നാളുകളിൽ ട്രാഫിക് പാർക്കിങ് നിശ്ചയിക്കുകയും കോവിഡ് പ്രോട്ടോ​േകാൾ പാലിച്ച്​ തിരക്കൊഴിവാക്കി വ്യാപാരസ്ഥാപനങ്ങളിലും പ്രധാന കവലകളിലും വരുത്തേണ്ടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും തീരുമാനമെടുത്തു. ജില്ല പോലീസ് മേധാവി ഹരിശങ്കർ മുൻകൈ എടുത്താണ് റൂറൽ ജില്ലയിലെ എല്ലാ സ്​റ്റേഷനുകളിലും യോ​ഗം വിളിച്ചത്. ഓണനാളുകളിൽ കോവിഡ് വ്യാപന സാധ്യത മുന്നിൽകണ്ട് കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ല ​െപാലീസ് മേധാവി അറിയിച്ചു. നിയമലംഘനത്തിന്​ 44 കേസ് കൊട്ടാരക്കര: കോവിഡിൻെറ പശ്ചാത്തലത്തിൽ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 44 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 131 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.