പച്ചക്കറി വ്യാപാരിക്ക് കോവിഡ്

കൊട്ടാരക്കര: പുത്തൂർ കുളക്കട ഗ്രാമപഞ്ചായത്തിൻെറ നിയന്ത്രണത്തിലുള്ള പുത്തൂർ മത്സ്യച്ചന്തയിൽ സ്ഥിരീകരിച്ചു. എസ്.എൻ പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സ്രവപരിശോധനയുടെ പ്രാഥമിക ഫലമാണ് പോസിറ്റിവായത്. തെക്കുംചേരി സ്വദേശിയാണ്. ഇതിനെതുടർന്ന് പച്ചക്കറിക്കടയും ഏറ്റവും സമീപത്തുള്ള പച്ചക്കറിക്കടയും പൊലീസ് അടപ്പിച്ചു. അടുത്തദിവസം ചന്ത പൂർണമായും അടയ്ക്കും. കച്ചവടക്കാരെ പരിശോധനക്ക്​ വിധേയമാക്കും. ഇതിൻെറ ഫലം ലഭിക്കുന്നതി​ൻെറ അടിസ്ഥാനത്തിൽ ചന്തയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും അറിയിച്ചു. കുളക്കട പഞ്ചായത്ത് സെക്രട്ടറി നിരീക്ഷണത്തിലായി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ആറ്റുവാശ്ശേരി സ്വദേശി ദിവസങ്ങൾക്കുമുമ്പ് പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു. ഇതിനെതുടർന്നാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.