അടച്ച വഴി നാട്ടുകാർ തുറന്നു; പൊലീസെത്തി മണ്ണിട്ട് അടച്ചു

(ചിത്രം) അഞ്ചൽ: ​േകാവിഡ് പ്രതിരോധപ്രവർത്തനത്തിൻെറ ഭാഗമായി പൊലീസ് അടച്ച വഴി നാട്ടുകാർ തുറന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് വഴി പൂർണമായി അടച്ചു. അലയമൺ ഗ്രാമപഞ്ചായത്തിലെ പുത്തയത്താണ് സംഭവം. ക​െണ്ടയ്ൻമൻെറ് സോണായതിനെ തുടർന്ന് അലയമൺ പഞ്ചായത്തിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരുന്നു. ഇതിൻെറ ഭാഗമായി പുത്തയം-വയലാ റോഡും കഴിഞ്ഞദിവസം കമ്പുകളുപയോഗിച്ച് താൽക്കാലികമായി വാഹനഗതാഗതം തടഞ്ഞു. രാത്രിയിൽ ഇവിടെയുണ്ടായിരുന്ന തടസ്സം ആരോ നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിക്കുകയുണ്ടായി. വിവരമറിഞ്ഞ് എത്തിയ അഞ്ചൽ പൊലീസ് ടിപ്പർലോറിയിൽ മണ്ണ് കൊണ്ടുവന്ന് റോഡിലിട്ട് ഗതാഗതം പൂർണമായും നിരോധിച്ചു. ഇതിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരുടെ ഗതാഗതസൗകര്യം തടസ്സപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രദേശവാസികൾക്ക് സമീപസ്ഥലങ്ങളിൽ പോയി വരുന്നതിന്ന് മറ്റ് ചെറുവഴികളുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ നാട്ടുകാർ സഹകരിക്കുകയാണ് വേണ്ടതെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഏഴുനില ഷോപ്പിങ് കോംപ്ലക്സ്: കൗൺസിലിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി പുനലൂർ: നിർമാണത്തിലിരിക്കുന്ന ഏഴുനില ഷോപ്പിങ് കോംപ്ലക്സ് ഐ.ടി പാർക്കിന് എന്ന പേരിൽ സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തുനൽകാനുള്ള തീരുമാനത്തെച്ചൊല്ലി നഗരസഭ കൗൺസിലിൽ ബഹളവും ഇറങ്ങിപ്പോക്കും. ബുധനാഴ്ച ഉച്ചക്കുശേഷം ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം പരിഗണിച്ചത്. കെട്ടിടത്തിൽ നാമമാത്രമായ ഭാഗം ഒഴിച്ച് ബാക്കി വരുന്ന 60000 ച. അടി സ്ഥലം ഐ.ടി പാർക്ക് നടത്തുന്നതിന് ടെൻഡർ ചെയ്ത് നൽകണമെന്ന വിഷയത്തിന് അംഗീകാരം നൽകണമെന്ന് ചെയർമാൻ കെ.എ. ലത്തീഫ് ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയാവാത്ത കെട്ടിടം ഐ.ടി പാർക്ക് നടത്താൻ വേണ്ടി നൽകുവാൻ ഒരു യോഗവും തീരുമാനിച്ചിട്ടില്ലെന്നും അഴിമതി നടത്തുവാൻ വേണ്ടിയാണ് വലിയ കെട്ടിടം നാമമാത്ര തുകക്ക്​ നൽകുവാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്​റ്റ്യൻ പറഞ്ഞു. പ്രതിഷേധിച്ചാലും അജണ്ട പാസാക്കുമെന്ന് ചെയർമാൻ പറഞ്ഞതോടെ ബഹളവും പ്രതിഷേധവും നടന്നു. തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പട്ടണത്തിൽ പ്രകടനം നടത്തി. കല്ലുകുന്നിൽ കുടിവെള്ളപദ്ധതി ആരംഭിച്ചു അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം പത്താം വാർഡിൽ കല്ലുകുന്നിൽ കുടിവെള്ളപദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തി​ൻെറ പട്ടികജാതി വികസന ഫണ്ടിൽ നിന്നുള്ള 8.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി. തുമ്പോട്, വള്ളിക്കോട് കല്ലുകുന്നിൽ പ്രദേശങ്ങളിലെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന തിനായാണ് പദ്ധതി നടപ്പാക്കുന്നത്. പതിനഞ്ച് പട്ടികജാതി കുടുബങ്ങൾക്ക് ഹൗസ് കണക്​ഷൻ ലഭ്യമാക്കി ഒന്നര കിലോമീറ്റർ ദൂരത്തിൽ പൊതുടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം പി.ടി. കൊച്ചുമ്മച്ചൻ നിർവഹിച്ചു. സദാനന്ദൻ, ഗോപാലകൃഷ്ണൻ, വിജയൻ, ബാബു, പുഷ്കരൻ, സുനു, ഉഷ, രജനി, പുഷ്പലത, ശ്യാമള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.