സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

(ചിത്രം)....must..... ചവറ: സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പ് രോഗിയായിരുന്ന ചവറ താന്നിമൂട് പൊന്നാനവട്ടത്ത്​ 72 വയസ്സുള്ള രത്നമ്മയെ നെടുമ്പന കുരീപ്പള്ളി നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ചവറ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബ്ലെസി കുഞ്ഞച്ചൻ, ജമാഅത്തെ ഇസ്‌ലാമി കരുനാഗപ്പള്ളി ഏരിയ പ്രസിഡൻറ് എ. അബ്​ദുൽ ജലീൽ, പൊതുപ്രവർത്തകരായ സിദിഖ് മംഗലശേരി, ജോസ് പട്ടത്താനം, സലിം, നിസാർ കൊട്ടുക്കാട്, ഹുസൈൻ തേവലക്കര, നാസർ തങ്കയത്തിൽ, ആശവർക്കർ രാധ എന്നിവരുടെ സാന്നിധ്യത്തിലാണ് നവജീവൻ അഭയകേന്ദ്രം ട്രസ്​റ്റ് മാനേജർ ടി.എം. ഷെരീഫ്, പി.ആർ.ഒ എസ്.എം. മുഖ്താർ എന്നിവർ രത്നമ്മയെ ഏറ്റെടുത്തത്. ഇവരുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ചവറ പൊലീസും പൊതുപ്രവർത്തകനായ സിദിഖ് മംഗലശേരിയും നവജീവൻ അഭയകേന്ദ്രത്തിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൻെറയും പഞ്ചായത്തിൻെറയും അനുമതിപത്രത്തോടെ ഏ​െറ്റടുത്തത്. വിദ്യാർഥികൾക്ക് ആദരം അഞ്ചാലുംമൂട്: കേരള വ്യാപാരി വ്യവസായി സമിതി കടവൂർ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. വീടുകളിലെത്തിയാണ് ഉപഹാരം നൽകിയത്. വ്യാപാരികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. സമിതി അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി പ്രസിഡൻറ് വിശ്വകുമാർ ആദ്യകിറ്റ് വിതരണം നടത്തി. സെക്രട്ടറി കെ. മധുസൂദനൻ, കടവൂർ യൂനിറ്റ് പ്രസിഡൻറ് എൻ. രഘുരാജ്, സെക്രട്ടറി ഷാഹുൽ ഹമീദ്, ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡൻറ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.