സുരക്ഷാ ഉപകരണങ്ങളില്ലാതെ സാക്ഷരത പ്രേരക്മാർ കോവിഡ് ഡ്യൂട്ടിയിൽ

അഞ്ചൽ: തദ്ദേശസ്ഥാപനങ്ങളിലും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലും ഡ്യൂട്ടിക്ക്​ സാക്ഷരത പ്രേരക്മാരെ നിർബന്ധിക്കുന്നതായി ആക്ഷേപം. സുരക്ഷാ ഉപകരണങ്ങളോ മറ്റ് സജ്ജീകരണങ്ങളോ നൽകുന്നുമില്ല​. പ്രതിമാസ ഓണറേറിയം ലഭിക്കാൻ തദ്ദേശ സെക്രട്ടറിമാരിൽനിന്ന്​ കോവിഡ് ഡ്യൂട്ടി നിർവഹി​െച്ചന്ന സാക്ഷ്യപത്രം നൽകേണ്ടതുണ്ട്. രണ്ട്മാസം മുമ്പ് സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രേരക്മാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്ന് നിർദേശിച്ചുകൊണ്ടുള്ള സർക്കുലർ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും അധ്യക്ഷർക്കും അയച്ചിരുന്നു. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഔദ്യോഗികമായി പ്രേരക്മാരെ പരിഗണിക്കപ്പെട്ടിട്ടുമില്ല. അതിനാൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മറ്റ് സന്നദ്ധ സേനാംഗങ്ങൾക്ക് നൽകുന്ന പരിഗണനയും ആനുകൂല്യങ്ങളും ഇവർക്ക്​ ലഭിക്കുന്നില്ല. മാസ്​ക് ധരിക്കാത്ത 326 പേർക്കെതിരെ നടപടി കൊല്ലം: മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങിയ 326 പേർക്കെതിരെ പൊലീസ് നടപടി. കൊല്ലം സിറ്റിയിൽ 210 പേർക്കെതിരെയും റൂറലിൽ 116 പേർക്കെതിരെയുമാണ് നടപടി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിറ്റി പൊലീസ് 266 കേസുകൾ രജിസ്​റ്റർ ചെയ്തു. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വ്യാപാരസ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് ഒമ്പത് കടയുടമകൾക്കെതിരേയും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയ 13 വാഹന ഉടമകൾക്കെതിരേയും നടപടി സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കൊല്ലം റൂറലില്‍ 67 കേസുകളെടുത്ത് പിഴ ഈടാക്കി. സാനിറ്റൈസർ ഉപയോഗിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.