കാഷ്യു കോർപറേഷൻ: ഗ്രാറ്റ്വിറ്റി വിതരണം തുടങ്ങി

കൊല്ലം: 1970-71ൽ കാഷ്യൂ കോർപറേഷൻ ഏറ്റെടുക്കുകയും സുപ്രീംകോടതി വിധിയനുസരിച്ച്​ 2002ൽ ഉടമസ്​ഥർക്ക്​ തിരികെ നൽകിയതുമായ എഴുകോൺ, മുഖത്തല, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള ഗ്രാറ്റ്വിറ്റി വിതരണം ആരംഭിച്ചു. എഴുകോൺ ഫാക്ടറിയിലെ കിടപ്പുരോഗികളായ ആനന്ദവല്ലി, പ്രസാദൻ പിള്ള എന്നിവർക്ക് നൽകി ചെയർമാൻ എസ്. ജയമോഹൻ ഉദ്​ഘാടനം ചെയ്​തു. ഇവരുടെ വീടുകളിലെത്തിയാണ് ചെക്ക് നൽകിയത്. 1600ഓളം പേർക്കാണ് ഇപ്രകാരം ഗ്രാറ്റ്വിറ്റി നൽകുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ലഭിക്കുന്നത്. പലരും മരിച്ചു. അവരുടെ ആശ്രിതർക്ക് തുക നൽകും. 2013, 2014 വർഷങ്ങളിൽ വിരമിച്ചവർക്കും തുടർന്ന് ഗ്രാറ്റ്വിറ്റി ലഭിക്കും. ഗ്രാറ്റ്വിറ്റി നൽകുന്നതിന്​ സംസ്ഥാന സർക്കാർ​ 37.5 കോടി രൂപയാണ് അനുവദിച്ച​െതന്ന്​ ചെയർമാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.