ഓയൂരിൽ വ്യാജചാരായനിർമാണത്തിനിടയിൽ അഞ്ചുപേർ പിടിയിൽ

(ചിത്രം) ഓയൂർ: ഓയൂരിൽ വീട്ടിൽ വ്യാജചാരായ നിർമാണത്തിനിടെ അഞ്ചുപേർ പിടിയിലായി. ഓയൂർ കാെക്കാട് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്കാരനായ ഓയൂർ കാെക്കാട് ചരുവിളവീട്ടിൽ സോണി (38), കാെക്കാട് ശ്രീശൈലത്തിൽ ബിനു (41), കാെക്കാട് ചരുവിളവീട്ടിൽ ‍‍ജ്ഞാനശീലൻ (58), കാെക്കാട് മിനിവിലാസത്തിൽ രാജേഷ് (31), ബിഹാർ പട്​ന സാക്പോറ സ്വദേശി ഉദയപാസ്വാൻ (33) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്ര​ൻെറ നേതൃത്വത്തിൽ എസ്.ഐ ജയപ്രദീപ്, എ.എസ്.ഐ ഉദയൻ, എസ്.സി.പി.ഒ മാരായ അനീഷ്, ഷിബുമോൻ, ഡബ്ല്യു.സി.പി.ഒ ജു​െമെലാഹ് എന്നിവർ ചേർന്ന്​ പിടികൂടിയത്. കോവിഡ്; പൂയപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു ഓയൂർ: കോവിഡ് രോഗി എത്തിയതിനെ തുടർന്ന് പൂയപ്പള്ളി പ്രാഥമികാരോഗ്യന്ദ്രം അടച്ചു. തെന്മലയിൽ പൊലീസുകാരനായ ഇയാൾ പൂയപ്പള്ളി സ്വദേശിയാണ്. ആശുപത്രിയിൽ വന്ന ദിവസം ഇയാൾ കോവിഡ്​ ടെസ്​റ്റ്​ നടത്തിയിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റിവായത്​. തുടർന്ന് ആശുപത്രി അടക്കുകയായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രം അണുമുക്തമാക്കിയ ശേഷം അടുത്തദിവസങ്ങളിൽ തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.