സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുനലൂർ: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷകമ്മിറ്റിയും വിവിധ സംഘടനകളും ചേർന്ന് കിഴക്കൻമേഖലയിൽ . പുനലൂർ താലൂക്ക് ഓഫിസ് അങ്കണത്തിൽ തഹസിൽദാർ കെ. സുരേഷ് പതാക ഉയർത്തി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലുള്ള താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ അടക്കം ഏഴുപേരെ പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ ആദരിച്ചു. താലൂക്കാശുപത്രിയിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിന് കമ്മിറ്റിയുടെ ധനസഹായം കൈമാറി. സ്നേഹ ഭാരത് മിഷൻ ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്​റ്റിൻെറ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് സ്നേഹാദരവും നൽകി. നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ ചെയർമാൻ എസ്.ഇ. സഞ്ജയ്‌ഖാൻ അധ്യക്ഷത വഹിച്ചു. വാളക്കോട് മുസ്​ലിം ജമാഅത്തി​ൻെറ സ്വതന്ത്ര്യദിനാഘോഷത്തിൽ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് പതാക ഉയർത്തി. പൊതുസമ്മേളനം ജമാഅത്ത് ചീഫ് ഇമാം ഫൈസൽ കാശിഫി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തിൽനിന്നുള്ള വിമുക്തഭടനന്മാരെ ചെയർമാൻ ആദരിച്ചു. മെഹബൂബ്ജാൻ, കെ. സജിൻറാവുത്തർ, സൈനുല്ലാബ്​ദീൻ, ജമാലുദ്ദീൻ, എം.കെ. കുഞ്ഞ്, എം.എം. ജലീൽ, ജലാൽ തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷം പത്തനാപുരം: ചേലക്കോട് ​െറസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്്ദുൽ റഹ്മാൻ പതാക ഉയർത്തി. സെക്രട്ടറി നൗഫൽ ഖാൻ ബാബു, ഭാരവാഹികളായ മജീദ്, റെജി ജേക്കബ്, ജേക്കബ് മാത്യു, ഫസലുദീൻ കുമ്മണ്ണൂർ, ബാബു, ഷാജഹാൻ ചേലക്കോട്, അജയ് നന്ദനം തുടങ്ങിയവർ നേതൃത്വം നൽകി. റോഡ് ഉദ്ഘാടനം പത്തനാപുരം: ചിതല്‍വെട്ടി വാര്‍ഡിലെ രാജഗിരി-കൊല്ലപ്പാറ റോഡ് തുറന്നു. ജില്ലപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എസ്. വേണുഗോപാല്‍ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജെ. നിഷ, കെ.പി. രാജു, ഷീജ ചന്ദ്രബാബു, കെ. അശോകന്‍ നായര്‍, അബ്​ദുൽ റഹ്മാന്‍, സി. രാജന്‍, നിസാം എന്നിവര്‍ സംസാരിച്ചു. വനപാലകനെ ആക്രമിച്ച മൂന്നുപേർ പിടിയിൽ പുനലൂർ: ആര്യങ്കാവ് വനം റേഞ്ചിലെ കടമാൻപാറ സെക്​ഷൻ ഫോറസ്​റ്റർ പ്രശാന്തിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ തെന്മല പൊലീസ് അറസ്​റ്റുചെയ്തു. ഇടപ്പാളയം ആര്യഭവനിൽ സദൻ (49), സുരേഷ്ഭവനിൽ സുനിൽ (36), അനൂപ് ഭവനിൽ അനീഷ് (26) എന്നിവരാണ് പിടിയിലായത്. ഇടപ്പാളയം ഫോറസ്​റ്റ്​ സ്​റ്റേഷൻ വരാന്തയിൽ ഇരുന്ന് മദ്യപിച്ചത്​ ചോദ്യം ചെയ്തതിനാണ് പ്രശാന്തിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.