ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

(ചിത്രം) പത്തനാപുരം: ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പത്തനാപുരം കാനച്ചിറ അൽ അമീൻ സ്കൂളിനു സമീപം ​ഗോകുലത്തിൽ രഘുവിൻെറ മകൻ ​ഗോകുലാണ് (23) പിടിയിലായത്. ഇയാളുടെ ജ്യേഷ്ഠനായ വിനോദ് ഭവനത്തിൽ രാഹുലാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ രാത്രി വീട്ടിലെത്തിയ ഗോകുല്‍ പാറക്കല്ല് കൊണ്ട് രാഹുലിൻെറ തലക്കടിക്കുകയായിരുന്നു. വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ രാജീവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്​റ്റ് ചെയ്തു. സുരക്ഷാ ഉപകരണങ്ങളില്ലാതെ സാക്ഷരതാ പ്രേരക്മാർ കോവിഡ് ഡ്യൂട്ടിയിൽ അഞ്ചൽ: സുരക്ഷാ ഉപകരണങ്ങളോ മറ്റ് സജ്ജീകരണങ്ങളോ ഇല്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഡ്യൂട്ടി ചെയ്യാൻ സാക്ഷരതാ പ്രേരക്മാർ നിർബന്ധിക്കപ്പെടുന്നു. പ്രതിമാസ ഓണറേറിയം ലഭിക്കുന്നതിന് അതത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് കോവിഡ് ഡ്യൂട്ടി നിർവഹിച്ചെന്നുള്ള സാക്ഷ്യപത്രം പ്രവർത്തന റിപ്പോർട്ടിനോടൊപ്പം പ്രേരക്മാർ നൽകേണ്ടതുണ്ട്. രണ്ടുമാസം മുമ്പ് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രേരക്മാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്ന് നിർദേശിച്ചു കൊണ്ടുളള സർക്കുലർ എല്ലാ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർക്കും അധ്യക്ഷന്മാർക്കും അയച്ചിരുന്നു. ഈ സർക്കുലർ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും കാര്യമാക്കിയില്ല. അതിനാൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മറ്റ് സന്നദ്ധ സേനാംഗങ്ങൾക്ക് നൽകുന്ന പരിഗണനയും ആനുകൂല്യങ്ങളും പ്രേരക്മാർക്ക് ലഭിക്കുന്നില്ല. തദ്ദേശഭരണ തലങ്ങളിൽ സാക്ഷരത പ്രവർത്തനങ്ങൾക്കുവേണ്ടി നിയമിച്ചിട്ടുള്ള തുച്ഛവേതനക്കാരയ പ്രേരക്മാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന്​ ഒഴിവാക്കണമെന്നാണ് പ്രേരക്മാരുടെ ആവശ്യം. ഹോമിയോ മരുന്ന് വിതരണം അഞ്ചൽ: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഹോമിയോ മരുന്ന് വിതരണം നടത്തി. ആയൂർ, അഞ്ചൽ 110 കെ.വി സബ്സ്​റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന് അഞ്ചൽ: കെ.എസ്.ഇ.ബിയുടെ ആയൂർ, അഞ്ചൽ 66 കെ.വി സബ് സ്​റ്റേഷനുകൾ 110 കെ.വി സ്​റ്റേഷനുകളാക്കി പുനർനിർമിച്ചതിൻെറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജു ശിലാഫലകം അനാച്ഛാദനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.