കണ്ടെയ്നർ വാഹനത്തിൽ കടത്തിയ മത്സ്യം പിടികൂടി

അഞ്ചൽ: കണ്ടെയ്‌നർ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന മത്സ്യം മറ്റ് വാഹനങ്ങളിലേക്ക് മാറ്റുന്നതിനിടെ പൊലീസ് പിടികൂടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗത്തിന് മർദനമേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കോമളം ജങ്ഷന് സമീപമാണ് സംഭവം. അന്യജില്ലയിൽനിന്ന്​ കണ്ടെയ്നർ വാഹനത്തിൽ മറ്റ് ചരക്കുകൾക്കിടയിൽ ഒളിച്ചുകടത്തിക്കൊണ്ടുവന്ന മത്സ്യം ചെറുവാഹനങ്ങളിലേക്ക് കയറ്റുന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ഓടി മറഞ്ഞു. വാഹനം പൊലീസ് കസ്​റ്റഡിയിലെടുത്തു. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗമായ അനിൽകുമാറിനെ രണ്ടംഗ സംഘം മർദിക്കുകയായിരുന്നു. പൊലീസിനെ വിവരമറിയി​െച്ചന്നാരോപിച്ചാണ് മർദിച്ചത്. അനിൽകുമാറിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽകുമാറിൻെറ പരാതിയിൽ കോമളം സ്വദേശികളായ പ്രസന്നൻ (56), ഹരിസുതൽ (50) എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. പ്രസന്നനെ അറസ്​റ്റ് ചെയ്തു. കണ്ടെയ്നർ വാഹനത്തിൻെറ ഡ്രൈവർ ഒളിവിലാണ്. കസ്​റ്റഡിയിലെടുത്ത വാഹനവും മത്സ്യവും പിന്നീട് പിഴചുമത്തി വിട്ടയച്ചു. വാഹന ഉടമക്കും ഡ്രൈവർക്കുമെതി​െര അഞ്ചൽ പൊലീസ് കേസെടുത്തു. ശാസ്താക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം കുളത്തൂപ്പുഴ: ചിങ്ങം ഒന്ന് രാവിലെ മുതല്‍ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ആദ്യമെത്തുന്ന അഞ്ചുപേര്‍ക്ക് വീതമാണ് പ്രവേശനം. അവര്‍ പുറത്തിറങ്ങിയ ശേഷം അടുത്തവര്‍ക്ക് എന്ന ക്രമത്തിലാകും ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുകയെന്നും ഇതുസംബന്ധിച്ച അറിയിപ്പുകളും നിര്‍ദേശങ്ങളും ക്ഷേത്രകവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സബ് ഗ്രൂപ് ഓഫിസര്‍ വാസുദേവന്‍ നമ്പ്യാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.