അഞ്ചലിന് പുതിയ അമിനിറ്റി സെൻറര്‍

അഞ്ചലിന് പുതിയ അമിനിറ്റി സൻെറര്‍ കൊല്ലം: അഞ്ചലില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അമിനിറ്റി സൻെറര്‍ പ്രവര്‍ത്തനസജ്ജമായി. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ. രാജുവി​ൻെറ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 77.75 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷനിലെ ബസ്​സ്​റ്റാന്‍ഡിലെ പഴയ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയാണ് അമിനിറ്റി സൻെറര്‍ നിര്‍മിച്ചത്. രണ്ട്​ നിലകളിലായുള്ള കെട്ടിടത്തിൻെറ താഴത്തെ നിലയില്‍ യാത്രക്കാരുടെ വിശ്രമകേന്ദ്രവും ശുചിമുറിയും കഫെറ്റേരിയയും സജ്ജീകരിച്ചിട്ടുണ്ട്​. മുകളിലത്തെ നിലയില്‍ എ.സി കോണ്‍ഫറന്‍സ് ഹാളുമുണ്ട്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് നിർമിച്ചത്​. സത്യഗ്രഹം പുനലൂർ: മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടുക, പ്രഖ്യാപിച്ച ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കേരള ജേണലിസ്​റ്റ് യൂനിയൻ തൂക്കുപാലത്തിന് മുമ്പിൽ സത്യഗ്രഹം സംഘടിപ്പിച്ചു. ജില്ല ജോയൻറ്​ സെക്രട്ടറി വി.വി. ഉല്ലാസ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻറ്​ മനോജ് വന്മള അധ്യക്ഷത വഹിച്ചു. ജവഹര്‍ നവോദയയിൽ പ്ലസ് വണ്‍ പ്രവേശനം കൊല്ലം: കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ (കോമേഴ്‌സ്) ക്ലാസില്‍ ഒഴിവുള്ള സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായം 2002 ജൂണ്‍ ഒന്നിന് മു​േമ്പാ 2006 മേയ് 31ന് ശേഷമോ ജനിച്ചവരാകരുത്. അവസാന തീയതി 31. വിശദവിവരങ്ങള്‍ www.navodaya.gov.in/www.nvsadmissionclasseleven.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0474-2964390.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.