ഹ്രസ്വ സിനിമ പ്രദർശനം

(ചിത്രം) ഓച്ചിറ: കോവിഡ് പ്രതിരോധ സന്ദേശം മുഖ്യപ്രമേയമായി അവതരിപ്പിച്ച 'മുഖപടം' ഹ്രസ്വ സിനിമയുടെ ആദ്യ പ്രദർശനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെജി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കാപക്സ് ചെയർമാൻ പി.ആർ. വസന്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, മെഹർഖാൻ ചേന്നല്ലൂർ, ആദിനാട് ശശി, രമണി കൈരളി, അയ്യാണിക്കൽ മജിദ്, മനു ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കഥ, തിരക്കഥ, സംവിധാനം എന്നിവ മെഹർഖാൻ ചേന്നല്ലൂരാണ് നിർവഹിച്ചത്​. മാസ്​ക് ധരിക്കാത്തതിന് 306 പേർക്കെതിരെ നടപടി കൊല്ലം: കോവിഡ് മാനദണ്ഡപ്രകാരം ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 28 കടയുടമകൾക്കെതിരെയും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയ 27 വാഹനങ്ങളുടെ ഉടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 306 പേരിൽനിന്ന്​ പിഴ ഈടാക്കിയതായി സിറ്റി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.