മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു

(ചിത്രം) ഓയൂർ: ഓയൂർ മത്സ്യമാർക്കറ്റിലും വഴിയോരത്തും കച്ചവടം നടത്തുന്നവർക്ക്​ ഓയൂർ മേഖലയിൽ മത്സ്യം വിൽക്കാൻ പഞ്ചായത്ത്‌ ഭരണസമിതിയും പൊലീസും അനുവദിക്കുന്നില്ലെന്നാരോപിച്ച് വെളിനല്ലൂർ പഞ്ചായത്ത്‌ ഓഫിസിന്​ മുന്നിൽ പ്രധിഷേധം. മുസ്​ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് അനസ് മീയ്യന, ജനറൽ സെക്രട്ടറി നൗഷാദ് കുരീക്കാട്, ജാഫർ പുലിക്കുടി, നിസാം മീയ്യന, അലിയാർ അമ്പലംകുന്ന്​, സജീർ പയ്യക്കോഡ് തുടങ്ങിയവർ സംസാരിച്ചു. ഓണക്കിറ്റ് പാക്കിങ് കൂലിയിൽ അഴിമതിയെന്ന് കൊട്ടാരക്കര: ഓണക്കിറ്റ് പാക്കിങ് കൂലി നൽകുന്നതിൽ വ്യാപക ക്രമക്കേടുണ്ടെന്ന് എ.ഐ.ടി.യു.സി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി. ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ ജില്ല കമ്മിറ്റി റീജനൽ മാനേജർക്ക് പരാതി നൽകിയതായി സെക്രട്ടറി ജി. രശ്മികുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.