മുള്ളുവേലിയിൽ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി

(ചിത്രം) പത്തനാപുരം: സ്വകാര്യഭൂമിയുടെ അതിര്‍ത്തിയില്‍ കെട്ടിയിരുന്ന മുള്ളുവേലിയിൽ കുറുക്കന്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയർഫോഴ്സ് സംഘം രക്ഷ​െപ്പടുത്തി. മഞ്ഞക്കാല സജീഷ് ഭവനിൽ സജിമോ​ൻെറ വീടിന് സമീപമുള്ള മുള്ളുവേലിയിൽ കഴിഞ്ഞരാത്രിയിലാണ് കുറുക്കൻ അകപ്പെട്ടത്. മുന്‍കാലുകള്‍ വേലിയുടെ കമ്പിക്കുള്ളില്‍ കുരുങ്ങിയ അവസ്ഥയിലായിരുന്നു. രാവിലെ ശബ്​ദം കേട്ട് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് കുറുക്കനെ കണ്ടത്‌. ആവണീശ്വരം ഫയര്‍ഫോഴ്സ് സംഘത്തെ വിവരമറിയിച്ചു. കമ്പി മുറിച്ച് കുറുക്കനെ രക്ഷപ്പെടുത്തി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുറുക്കനെ രക്ഷിക്കാനായത്. സ്​റ്റേഷൻ ഓഫിസർ ഗിരീഷ്കുമാറിൻെറ നേതൃത്വത്തില്‍ മുഹമ്മദ് റാഫി, സന്തോഷ്, സുമോദ്, ഉമർ, വിക്രമൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി (ചിത്രം) അഞ്ചൽ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത ആയൂർ അകമൺ ലക്ഷം വീട് കോളനിയിലെ വിദ്യാർഥിക്ക് സി.പി.ഐ പ്രവർത്തകർ മൊബൈൽ ഫോൺ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജയകുമാർ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി വിശ്വനാഥ്, സി.പി.ഐ അകമൺ ബ്രാഞ്ച് സെക്രട്ടറി കെ.രാജു, എ.ഐ.വൈ.എഫ് പ്രവർത്തകരായ ഷൈജു എബ്രഹാം, ശ്രീക്കുട്ടൻ എന്നിവർ ഫോൺ കൈമാറി. നടുത്തേരി ആയുർവേദാശുപത്രി താലൂക്കാശുപത്രിയാക്കണം (ചിത്രം) കുന്നിക്കോട്: തലവൂര്‍ പഞ്ചായത്തിലെ നടുത്തേരിയിലെ ആയുര്‍വേദാശുപത്രി താലൂക്കാശുപത്രിയാക്കണമെന്നാവശ്യം ശക്തമാകുന്നു. മൂന്നുഘട്ടമായി നടപ്പിലാക്കിയ 3.6 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ തന്നെ മികച്ച ആയുർവേദാശുപത്രിയായി മാറും. ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ നിരവധി ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച്​ രണ്ട് പുതിയ കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്. 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങളോ​െടയാണ് നിർമാണം. ഫിസിയോതെറപ്പി യൂനിറ്റ്, മെഡിക്കൽ ലബോറട്ടറി, മിനി ശസ്ത്രക്രിയ തിയറ്റർ, ഡിജിറ്റൽ എക്സ്​റേ യൂനിറ്റ്, പഞ്ചകർമ തിയറ്റർ, മാനസികാരോഗത്തിന് പ്രത്യേക ചികിത്സ, കാൻറീൻ, ബയോഗ്യാസ് പ്ലാൻറ്, ഇൻസിനറേറ്റർ‌, ശീതീകരിച്ച പരിശോധനമുറി എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോക്ടർമാർ, നഴ്സുമാർ, തെറപ്പിസ്​റ്റുകളടക്കം നിലവില്‍ 30 ജീവനക്കാർ ജോലി നോക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിന് ആശുപത്രിയുടെ നടത്തിപ്പവകാശം നഷ്​ടമാകുമെന്ന കാരണത്താല്‍ താലൂക്കാശുപത്രിയാക്കി ഉയർത്താൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. മികച്ച സംവിധാനങ്ങളായിട്ടും താലൂക്കാശുപത്രിയാക്കി ഉയർത്തണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.