മത്സ്യബന്ധന തുറമുഖങ്ങളും ലേലഹാളുകളും നിയന്ത്രണങ്ങളോടെ തുറന്നു

(ചിത്രം) കൊല്ലം: ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും ലേല ഹാളുകളും തുറന്നു. മത്സ്യ വിപണനത്തിനും കടല്‍ മത്സ്യബന്ധനത്തിനും നിലനിന്നിരുന്ന വിലക്കുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന്​ കൊല്ലം ആര്‍.ഡി.ഒ സി.ജി. ഹരികുമാറിനെ നോഡല്‍ ഓഫിസറായി നിയമിച്ചു. പരമ്പരാഗത മത്സ്യയാനങ്ങള്‍ ബുധനാഴ്ച ഉച്ചമുതലും യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് അർധരാത്രിക്കുശേഷവുമാണ് മത്സ്യബന്ധനത്തിന് പോയത്. ഫിഷറീസ് വകുപ്പില്‍ മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്തിട്ടുള്ള വള്ളം/വല ഉടമകള്‍ക്ക് അതത് പ്രദേശത്തെ ലേല ഹാളുകളില്‍ ടോക്കണ്‍ അനുസരിച്ച് മത്സ്യവിപണനം നടത്താം. ഹാര്‍ബറിലെത്തുന്ന വാഹനങ്ങള്‍ക്ക് കൊല്ലം ബീച്ചിന് സമീപം ഹാര്‍ബര്‍ എന്‍ജിനീയറിങ്​ വകുപ്പ് നല്‍കുന്ന സമയക്രമം പാലിച്ചുള്ള പാസ് അനുസരിച്ച് ലേലഹാളില്‍നിന്ന് മത്സ്യമെടുക്കാം. ഹാര്‍ബറുകളിലേക്കും ലേല ഹാളുകളിലേക്കും പ്രവേശിക്കാനും പുറത്തുകടക്കാനും തങ്കശ്ശേരി മണ്ണെണ്ണ ബങ്ക്, വാടി, പോര്‍ട്ട് കൊല്ലം ലേലഹാളിന് മുന്‍വശം, മൂതാക്കര എന്നിവിടങ്ങളിലെ നാലു ഗേറ്റുകള്‍ മാത്രം ഉപയോഗിക്കാം. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കൗണ്ടറുകളില്‍ ഹാര്‍ബര്‍ മാനേജ്‌മൻെറ്​ സമിതി നിശ്ചയിക്കുന്ന വിലയ്ക്ക് മാത്രമാണ് മത്സ്യവിപണനം. മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. ക​െണ്ടയ്​ന്‍മൻെറ് സോണിലുള്ള തൊഴിലാളികള്‍ മത്സ്യബന്ധനത്തിനോ വിപണനത്തിനോ പുറത്തുപോകാനോ ഇത്തരം ആവശ്യങ്ങള്‍ക്ക് ക​ണ്ടെയ്ൻ​മൻെറ്​ സോണിലേക്ക് വരാനോ പാടില്ല. മുഖം മിനുക്കി കൊതുമ്പില്‍ തെക്കേക്കര കോളനി കൊല്ലം: ഏതു പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി എ.കെ. ബാലന്‍. അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതി പ്രകാരം നവീകരിച്ച നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊതുമ്പില്‍ തെക്കേക്കര കോളനിയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ഉള്‍പ്പെടെ ആറ് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് പട്ടികജാതി കോളനി വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് മന്ത്രി നിര്‍വഹിച്ചത്. കൊതുമ്പില്‍ തെക്കേക്കര കോളനിയില്‍ പൊയ്കയില്‍, പൊയ്കയില്‍-നാടല്ലൂര്‍, ടി.വി സൻെറര്‍- നാടല്ലൂര്‍, ആലുവിള-മുകളില്‍ ഭാഗം എന്നീ നാല് റോഡുകളുടെ കോണ്‍ക്രീറ്റിങ് നടന്നു. സംരക്ഷണഭിത്തി, നടപ്പാത എന്നിവയും പൂര്‍ത്തിയാക്കി. കുടിവെള്ള പദ്ധതിക്കായി 11 പൊതുടാപ്പുകളും സ്ഥാപിച്ചു. നിര്‍മിതികേന്ദ്രയുടെ നേതൃത്വത്തില്‍ ഒരുകോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പി. അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷതവഹിച്ചു. കൊട്ടാരക്കര ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ചിത്ര വത്സല, വാര്‍ഡ് മെംബര്‍ കെ. ഉദയകുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസര്‍ എസ്.ആര്‍. സച്ചിന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.