ജില്ലയിലെ ആദ്യ ഇൻറഗ്രേറ്റഡ് മെഷീൻ പ്രവർത്തനം തുടങ്ങി

കൊല്ലം: ജില്ലയിൽ ആദ്യമായി ഒാട്ടോമാറ്റിക് മോഡുലാർ ഇൻറഗ്രേറ്റഡ് മെഷീ​ൻെറ പ്രവർത്തനം എൻ.എസ് ആശുപ്രതിയിൽ ആരംഭിച്ചു. ഇമ്യൂണോളജി, ബയോകെമിസ്ട്രി പരിശോധനകൾ ഒറ്റ മെഷീനിൽ ഒരേസമയം ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാൻ സാധിക്കും. ഇതോടെ നിലവിലെ ലാബ് ടെസ്​റ്റുകൾക്ക് വേണ്ടിവന്ന സമയം അഞ്ചിലൊന്നായി കുറയ്​ക്കാൻ കഴിയും. മണിക്കൂറിൽ ആയിരം ബയോകെമിസ്ട്രി പരിശോധനകളും 200 ഇമ്യൂണോളജി പരിശോധനകളും നടത്താൻ സാധ്യമാകുന്ന മെഷീനിൻെറ സ്വിച്ച് ഓൺ കർമം ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ. മാധവൻപിള്ള, സെക്രട്ടറി പി. ഷിബു, ഭരണസമിതി അംഗങ്ങളായ പി.കെ. ഷിബു, ജി. ബാബു, കെ. ഓമനക്കുട്ടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി. ശ്രീകുമാർ, ഡോ. അബ്​ദുൽ ലത്തീഫ്, ഡോ. മിനി, ഡോ. ഷാഹിദ് ലത്തീഫ്, ഡോ. അതുല്യ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.