കോവിഡ് വ്യാപനത്തിൽ നടുങ്ങി തലസ്ഥാനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നടുങ്ങി തലസ്ഥാന നഗരം. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക്​ ട്രിപ്​ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയ്​ക്കും. ഞായറാഴ്ച തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 27 കേസുകളില്‍ 22 എണ്ണവും സമ്പര്‍ക്കം മൂലം രോഗം പകര്‍ന്ന കേസുകളാണ്. ഇതില്‍ 18 കേസുകളും നഗരപരിധിയിലാണ്. പല കേസുകളുടെയും ഉറവിടം വ്യക്തമല്ല. ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും. കെ.എസ്.ആർ.ടിസി ഡിപ്പോകൾ അടച്ചിടും. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, സെൻട്രൽ, വിഴിഞ്ഞം, ചീഫ് ഓഫിസ്, തിരു സെൻട്രൽ വർക്സ് ഷോപ് ​(പാപ്പനംകോട്) എന്നിവ പ്രവർത്തിക്കില്ല. പൊതുഗതാഗതം അനുവദിക്കില്ല. മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും അനുവദിക്കും. അവശ്യ സർവിസുകൾക്കായി ഒരു വഴി തുറക്കും എൻ.എച്ച് വഴി വരുന്ന സർവിസുകൾ കണിയാപുരത്ത് അവസാനിപ്പിക്കും. എ.സി റോഡ്​ വഴി സർവിസുകൾ വട്ടപ്പാറ അവസാനിപ്പിക്കും. നെടുമങ്ങാട്ടുനിന്ന് വരുന്ന സർവിസുകൾ അഴിക്കോട് അവസാനിപ്പിക്കും. നെയ്യാറ്റിൻകരയിൽനിന്ന്​ വരുന്ന സർവിസുകൾ പ്രാവച്ചമ്പലത്ത് അവസാനിപ്പിക്കും. പൂവാറിൽനിന്ന് വരുന്ന സർവിസുകൾ ചപ്പാത്ത് അവസാനിപ്പിക്കും. സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.