ശമ്പള പരിഷ്കരണം നടപ്പാക്കണം -എസ്.ഇ.യു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി സെക്ര​േട്ടറിയറ്റിന് മുമ്പിൽ ധർണ നടത്തി. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ എം. ഫസിലുദീൻ അധ്യക്ഷത വഹിച്ചു. സുബൈർ, നിഷാദ്, എസ്.എൻ പുരം നൗഷാദ്, ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. IMG-20200702-WA0034 സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സെക്ര​േട്ടറിയറ്റിന് മുന്നിൽ നടത്തിയ ധർണ മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്യുന്നു. ജില്ല പ്രസിഡൻറ്​ എം. ഫസിലുദീൻ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.