തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതോടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സർക്കാർ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ലിഫ്ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ തിങ്കളാഴ്ച രാവിലെ ആറുമുതൽ പ്രാബല്യത്തിൽവരും.നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്​ക്കും. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. നഗരത്തിലേക്ക് കടക്കാനും ഇറങ്ങാനും ഒരുവഴി മാത്രമേ ഉണ്ടാകൂ. സെക്ര​േട്ടറിയറ്റ് അടക്കം എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും അടയ്ക്കും. പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. എല്ലാ ആശുപത്രികളും മെഡിക്കൽ സ്​റ്റോറുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കും. അവശ്യസാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും.പൊതുജനം വീട്ടിൽ തന്നെ കഴിയണമെന്ന് ഡി.ജി.പി ലോക്നാഥ് ​െബഹ്റ അറിയിച്ചു. മെഡിക്കൽ സ്​റ്റോറിൽ പോകാനടക്കം സത്യവാങ്മൂലമുണ്ടെങ്കിലേ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു.ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. സ്​റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112 തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം -0471 2335410, 2336410, 2337410 സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം -0471 2722500, 9497900999 പൊലീസ് ആസ്ഥാനത്തെ സ്​റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം -9497900121, 9497900112

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.