ഫണ്ടുണ്ട്​, വിതരണമില്ല,

തിരുവനന്തപുരം: കോവിഡ്​ ഡ്യൂട്ടിക്കായി വിന്യസിക്കുന്ന ആംബുലൻസുകൾക്ക്​ ഇന്ധനച്ചെലവ്​ പോലും നൽകുന്നില്ല. സർക്കാർ ഫണ്ട്​ അനുവദിച്ചിട്ടുെണ്ടങ്കിലും വിതരണം ചെയ്യാൻ അധികൃതർ തയാറാകാത്തതിനെ തുടർന്നാണ്​ ആംബുലൻസുകാർ പ്രതിസന്ധിയിലായത്​. കോവിഡ്​ സംശയിക്കുന്നവരെ ആ​ശുപത്രിയിലാക്കുന്നതിനും സാമ്പിൾ നൽകുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിമാനത്താവള ഡ്യൂട്ടിക്കും റെയിൽവേ സ്​റ്റേഷനുകളിലുമെല്ലാം 108 ആംബുലൻസുകൾക്ക്​ പുറമേ സ്വകാര്യ ആംബുലൻസുകളെയും ഉപയോഗിക്കാറുണ്ട്​. ജില്ല ആംബുലൻസ്​ സെല്ലി​ൻെറ മേൽനോ​ട്ടത്തിലാണ്​ ആംബുലൻസുകളുടെ വിന്യാസം. മോ​േട്ടാർ വാഹനവകുപ്പ്​ വഴിയാണ്​ സ്വകാര്യ ആംബുലൻസുകൾ ലഭ്യമാക്കുന്നത്​. ജില്ല ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നതിനനുസരിച്ച്​ ​മോ​​േട്ടാർ വാഹനവകുപ്പ്​ ഉ​േദ്യാഗസ്​ഥർ സ്വകാര്യ ആംബുലൻസുകാരെ ബന്ധപ്പെട്ട്​ ആവശ്യപ്പെട്ട സ്​ഥലത്ത്​ എത്തിക്കും. ഇങ്ങനെയോടുന്ന ആംബുലൻസുകളുടെ കൂലി നൽകുന്നതിലാണ്​ അധികൃതർ വീഴ്​ച വരുത്തിയത്​. കോവിഡ്​ ഡ്യൂട്ടി തുടങ്ങിയത്​ മുതലുള്ള തുക കിട്ടാനുള്ള ആംബുലൻസുകൾ തലസ്​ഥാനത്തുണ്ട്​. ഫണ്ടുണ്ടെങ്കിലും കൃത്യമായി കൈമാറാൻ അധികൃതർ തയാറാകാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം. ​ഇത്​ മൂലം പലയിടങ്ങളിലും കോവിഡ്​ ഡ്യൂട്ടിക്ക്​ പോകാൻ സ്വകാര്യ ആംബു​ലൻസുകൾ വൈമുഖ്യം കാട്ടിത്തുടങ്ങി. മോ​േട്ടാർ വാഹനവകുപ്പ്​ ഉദ്യോഗസ്​ഥർ ബന്ധ​െപ്പടു​േമ്പാൾ 'മറ്റ്​ ഒാട്ടത്തിലാണെന്നറിയിച്ച്​ ' ഒഴിഞ്ഞുമാറുകയാണ്​. കഴിഞ്ഞ ദിവസം തലസ്​ഥാനത്ത്​ ആംബുലൻസുകൾ കിട്ടാതെ വന്നതിനെ തുടർന്ന്​ ആറ്റിങ്ങലിൽ നിന്ന്​ ആംബുലൻസുകൾ തിരുവനന്തപുര​ത്തേക്ക്​ അയച്ചിരുന്നു. ഇവർക്ക്​ കൂലി നൽകിയില്ല. ഇന്ധനമെങ്കിലും നിറയ്​ക്കാൻ ആവശ്യപ്പെ​െട്ടങ്കിലും അതുമുണ്ടായില്ല. സ്വകാര്യ കമ്പനിയുടെ പമ്പിൽ നിന്ന്​ സൗജന്യമായി ഡീസൽ നിറയ്​ക്കാൻ അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗത്തിനും ഇത് പ്രയോജനപ്പെടുന്നില്ല. 100 ആംബുലൻസുകളെടുത്താൽ 75 ഉം പെട്രോളിലോടുന്ന ഒാമ്​നികളായിരിക്കും. ശേഷിക്കുന്നവ ട്രാവലറുകളും. ഡീസൽ വണ്ടികൾക്കേ ഇന്ധനം നൽകാൻ അനുവാദമുള്ളൂവെന്നാണ്​ പുതിയ വാദം. സ്വകാര്യ ആംബുലൻസുകൾക്ക്​ പ​ുറമേ ജില്ലയിൽ ആകെയുള്ള 29 '108' ആംബുലൻസുകളിൽ 24 എണ്ണമാണ്​ കോവിഡ്​ ഡ്യൂട്ടിക്കായുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.