ചെമ്മരത്തുംമുക്ക് വാർഡ് അതിജാഗ്രത മേഖല

കിളിമാനൂർ: തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് -19 സ്​ഥിരീകരിച്ച സാഹചര്യത്തിൽ നഗരൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ ചെമ്മരത്തുമുക്ക് കണ്ടെയ്ൻമൻെറ് സോണായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. സാമൂഹിക വ്യാപനം മുന്നിൽ കണ്ട് ബി. സത്യൻ എം.എൽ.എ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശനിയാഴ്‌ച നഗരൂർ പഞ്ചായത്തിൽ യോഗം വിളിച്ചുചേർത്തു. നഗരൂർ പഞ്ചായത്തോഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്ക് സജ്ജമാക്കും. വാർഡ് നിയന്ത്രണങ്ങളോടെ പൂർണമായും അടച്ചിടും. പ്രാഥമിക സമ്പർക്കം തിരിച്ചറിഞ്ഞിട്ടുള്ള 36 പേരെ നിരീ ക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്ക് കോവിഡ് ടെസ്​റ്റ്​ നടത്താൻ വാർഡിൽ തന്നെ സൗകര്യമൊരുക്കുന്നതിനായി മെഡിക്കൽ ടീമിനെ ആവശ്യപ്പെടുമെന്നും എം.എൽ.എ അറിയിച്ചു. അതേസമയം കോവിഡ് പോസിറ്റീവായ പൊലീസുകാര​ൻെറ ഭാര്യ വെ ളളിയാഴ്ചയും ഇവരുടെ മകൻ തലേദിവസവും കേശവപുരം സി.എച്ച്.സിയിൽ എത്തിയ സംഭവത്തെക്കുറിച്ച് ഒരന്വേഷണവും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.