മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കിസാൻ ​െക്രഡിറ്റ് കാർഡ്

കൊല്ലം: സംസ്​ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ ​െക്രഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്​ഥാനതല ബാങ്കിങ് കമ്മിറ്റി ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തി. ആദ്യഘട്ടം 35,000 മത്സ്യത്തൊഴിലാളികൾക്കും 10,000 മത്സ്യകർഷകർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കുന്നത് അനുസരിച്ച് കാർഡ് ലഭ്യമാക്കും. ഫിഷറീസ്​ വകുപ്പി​ൻെറ ഇൻഫർമേഷൻ മാനേജ്മൻെറ്​ സിസ്​റ്റത്തിൽ രജിസ്​റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അപേക്ഷാഫാറം അതത് മേഖലയിലുള്ള ബാങ്കുകൾ ഫിഷറീസ്​ വകുപ്പിനും മത്സ്യഫെഡിനും ലഭ്യമാക്കും. മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെട്ട ഫിഷറീസ്​ വകുപ്പി​ൻെറയും മത്സ്യഫെഡി​ൻെറയും ഓഫിസുകളിൽനിന്ന് അപേക്ഷ ലഭിക്കും. മത്സ്യ വിൽപനക്കാർക്കും ആനുകൂല്യം സാഫിൽ രജിസ്​റ്റർ ചെയ്ത മത്സ്യവിൽപനക്കാർക്കും ആനുകൂല്യം ലഭിക്കും. സാഫ് മുഖേന ജോയൻറ്​ ലയബിലിറ്റി ഗ്രൂപ്​ രൂപവത്കരിച്ചിട്ടുള്ള വനിതാമത്സ്യത്തൊഴിലാളികൾക്ക് കിസാൻ ​െക്രഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള കരാർ കേരള ബാങ്കുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതി​ൻെറ ആദ്യഘട്ടമെന്ന നിലയിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ 1000 മത്സ്യത്തൊഴിലാളികൾക്ക് കിസാൻ​െക്രഡിറ്റ് കാർഡി​ൻെറ ആനുകൂല്യം ലഭിക്കും. പദ്ധതി വഴി ഈടില്ലാതെ 1.6 ലക്ഷം രൂപയും ഈടോടുകൂടി മൂന്നു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.