വാഹനാപകടം; യുവാവ് മരിച്ചു

കുന്നിക്കോട്: കൊല്ലം തിരുമംഗലം ദേശീയപാതയില്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് അനന്തുഭവനില്‍ സി.ആര്‍. ഗോപകുമാര്‍-ബിന്ദു ദമ്പതികളുടെ മകന്‍ അനന്തുവാണ് (25) മരിച്ചത്. കുന്നിക്കോട് ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം. ആറ് മാസം മുമ്പ്​ വിദേശത്ത് നിന്ന് എത്തിയ അനന്തു കൊല്ലത്ത് ഓട്ടോമൊബൈല്‍ വര്‍ക്​ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. കൊല്ലത്ത് നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് പാതയുടെ വശത്തേക്ക് മറിഞ്ഞു. അനന്തു വണ്ടിയില്‍ നിന്നും റോഡിലേക്കാണ് തെറിച്ച് വീണത്. ബസിൻെറ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സഹോദരി: ആര്യ. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.