സംയുക്ത ട്രേഡ് യൂനിയൻ സമരം

കൊല്ലം: രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരത്തി​ൻെറ ഭാഗമായി ജില്ലയിൽ 500 കേന്ദ്രങ്ങൾക്ക് മുന്നിൽ സമരം നടത്തി. ചിന്നക്കട ഹെഡ് പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അയത്തിൽ തങ്കപ്പൻ(​െഎ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കലക്ടറേറ്റിന് മുന്നിൽ ജി. ലാലു (എ.ഐടി.യു.സി) ഉദ്ഘാടനം ചെയ്തു. ചവറ കെ.എം.എം.എൽ കമ്പനി പടിക്കൽ സി.​െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി. മനോഹരൻ, കൊട്ടാരക്കര പുലമൺ ജങ്ഷനിൽ മുരളി മടന്തകോട്, കുന്നിക്കോട് പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ സി.​െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ്​ പി. സജി, പത്തനാപുരത്ത് കാഷ്യു വർക്കേഴ്സ് സൻെറർ സംസ്ഥാന പ്രസിഡൻറ്​ കെ. രാജഗോപാൽ, കൊട്ടാരക്കര ചന്തമുക്കിൽ എ.എസ്. ഷാജി (എ.ഐ.ടി.യു.സി), പോസ്​റ്റ്​ ഒാഫിസ് ജങ്​ഷനിൽ രവീന്ദ്രൻ നായർ, കോടതി ജങ്ഷനിൽ ഷാജി (കെടി.യു.സി.ബി)എന്നിവരും പുത്തൂരിൽ ജെ. രാമാനുജൻ, ചാത്തന്നൂരിൽ എ.ഐ.ടി.യു.സി നേതാവ് എ. അനിരുദ്ധൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.