ഉത്ര വധക്കേസ്: പ്രതികളെ രണ്ടാംഘട്ട തെളിവെടുപ്പിന് വനംവകുപ്പ് കസ്​റ്റഡിയിൽ വാങ്ങും

അഞ്ചൽ: അഞ്ചൽ ഏറം വെള്ളിശ്ശേരിവീട്ടിൽ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്​റ്റർ ചെയ്ത കേസിൽ പ്രധാന പ്രതികളെ വീണ്ടും കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയൻ അറിയിച്ചു. ഒന്നാംഘട്ട തെളിവെടുപ്പിനായി പ്രതികളായ സൂരജ്, സുരേഷ്കുമാർ എന്നിവരെ ഏഴുദിവസത്തേക്ക്​ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ വീട്, പാമ്പിനെ കുഴിച്ചിട്ട സ്ഥലം, സുരേഷ് കുമാറി​ൻെറ വീട്‌, പാമ്പുകളെ പിടിച്ച സ്ഥലം, പാമ്പിനെ കൈമാറ്റം നടത്തിയ സ്ഥലം, കടത്തിക്കൊണ്ടുപോയ വാഹനം, പാമ്പി​ൻെറ ശൽകങ്ങൾ മുതലായവയെല്ലാം വിശദവും ശാസ്ത്രീയവുമായ രീതിയിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഒന്നാംഘട്ട തെളിവെടുപ്പിന് ശേഷം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. അടുത്തഘട്ടം തെളിവെടുപ്പിനായി ഇരുവ​െരയും ഈ മാസം എട്ടിന് കസ്​റ്റഡിയിൽ ലഭിക്കുന്നതിനായി പ്രതികളെ പാർപ്പിച്ചിരിക്കുന്ന മാവേലിക്കര സബ് ജയിലിലെത്തി അറസ്​റ്റ് രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച തെളിവുകളുടെ സ്ഥിരീകരണത്തിനും കൂടുതൽ തെളിവ് ശേഖരിക്കുന്നതിനുമായാണ് മൂന്ന് ദിവസത്തേക്കു കൂടി പ്രതികളെ വീണ്ടും വനംവകുപ്പ് കസ്​റ്റഡിയിൽ വാങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.