തദ്ദേശവാർഡ്​ വിഭജനം: ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ല

തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ വിസമ്മതിച ്ചു. ഇക്കാര്യം ഗവർണർ മന്ത്രി എ.സി. മൊയ്​തീനെ അറിയിച്ചു. നിയമസഭയിൽ കൊണ്ടുവന്ന്​ പാസാക്കുകയാണ്​ വേണ്ടതെന്നും ഒ ാർഡിനൻസ്​ വഴിയല്ലെന്നും ഗവർണർ പറഞ്ഞു. ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത്​ മന്ത്രിയും സ്​ഥിരീകരിച്ചു.

ഗവർണർ എന്തുകൊണ്ട്​ ഇങ്ങനെ പറയുന്നുവെന്ന്​ അറിയില്ല. വാർഡ്​ വിഭജന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാ​ണെന്ന്​ മന്ത്രി പറഞ്ഞു. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കത്ത്​ നൽകിയിരുന്നു. ഒാർഡിനൻസിലെ വ്യവസ്​ഥകൾ സെൻസസ്​ നിയമത്തി​​​െൻറ ലംഘനമാണെന്നും 2019 ഡിസംബർ 31ന്​ ശേഷം ഭരണപരമായ അതിർത്തികൾ മാറ്റാൻ പാടില്ലെന്നും അദ്ദേഹം ഗവർണർക്ക്​ നൽകിയ കത്തിൽ വ്യക്തമാക്കി.

ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത്​ തദ്ദേശ സ്​ഥാപനങ്ങളുടെ വാർഡ്​ പുനർവിഭജനത്തെയും ബാധിക്കും. വാർഡ്​ പുനർവിഭജനത്തിനായി സർക്കാർ ഡി ലിമിറ്റേഷൻ കമീഷനെ നിയോഗിച്ചു. വാർഡുകളുടെ എണ്ണം നിശ്ചയിച്ചാലേ കമീഷന്​ അതിർത്തി നിർണയം നടത്താൻ കഴിയൂ.

അതേസമയം നിലവിലെ വാർഡുകളുടെ അടിസ്​ഥാനത്തിൽ തദ്ദേശ പൊതുതെരഞ്ഞെടുപ്പ്​ നടത്തണമെന്നും വാർഡുകളുടെ എണ്ണം കൂട്ടരുതെന്നുമാണ്​ യു.ഡി.എഫ്​ നിലപാട്​.

Tags:    
News Summary - Local Body Ward Reshuffle in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.