തിരുവനന്തപുരം: കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങൾ ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ലോക് ഡൗണിൽനിന്ന് നിയന്ത്രണവിധേയമായി ഇളവ് അനുവദിച്ചവ:
- പലചരക്ക് സാധനങ്ങൾ, പാനീയങ്ങൾ, ഫലങ്ങൾ, പച്ചക്കറി, കുടിവെള്ളം, ഭക്ഷ്യസംസ്‌കരണ ശാലകൾ
- പെട്രോൾ, സി.എൻ.ജി, ഡീസൽ പമ്പുകൾ
- പാൽ സംസ്‌കരണകേന്ദ്രങ്ങൾ, ഡെയറി യൂനിറ്റുകൾ
- ഗാർഹിക - വാണിജ്യ എൽ.പി.ജി വിതരണം
- മെഡിക്കൽ സ്‌റ്റോറുകൾ വഴിയുള്ള മരുന്നുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും, ആരോഗ്യസേവനം, മെഡിക്കൽ ആരോഗ്യ ഉപകരണങ്ങളുടെ ഉൽപാദനം
- ടെലികോം കമ്പനികളും അവരുടെ ഏജൻസികളും, ബാങ്കുകളും എ.ടി.എമ്മുകളും
- നെല്ല്, ഗോതമ്പ്, അരി എന്നിവയുടെ കയറ്റിറക്ക്, മെതിയന്ത്രത്തിെൻറ ഉപയോഗം
- ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ വസ്തുക്കളുടെയും മറ്റ് സേവനങ്ങളുടെയും നീക്കം
- ജില്ല മജിസ്‌ട്രേറ്റുമാർ നിശ്ചയിക്കുന്ന മറ്റ് അവശ്യസാധനങ്ങൾ
- കാലിത്തീറ്റ വിതരണം, ഐ.ടി, നെറ്റ്‌വർക്കിങ്, യു.പി.എസ് ഉൾപ്പെടെ ഐ.ടി അനുബന്ധ സേവനങ്ങൾ
- അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന ഐ.ടി വകുപ്പ് നിർദേശിച്ചിട്ടുള്ള ഐ.ടി കമ്പനികൾ
- ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ വസ്തുക്കളുടെ ഹോം ഡെലിവറി നടത്തുന്ന സംവിധാനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.