മദ്യനിരോധനം ഏർപ്പെടുത്തില്ല; കള്ളുഷാപ്പുകൾ മെയ്​ 13ന്​ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്​ മദ്യനിരോധനം ഏർപ്പെടുത്താൻ സർക്കാറിന്​ പദ്ധതിയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ കഴിഞ്ഞ ദിവസത്തെ ചോദ്യം ചൂണ്ടിക്കാട്ടിയാണ്​ മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, ബീവറേജസ്​ കോർപ്പറേഷൻ ഔട്ട്​ലെറ്റുകൾ ഇപ്പോൾ തുറക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

എന്നാൽ, കള്ളുഷാപ്പുകൾക്ക്​ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകും. മെയ്​ 13 മുതലാണ്​ കള്ളുഷാപ്പുകൾ തുറക്കുക. കള്ളുചെത്ത്​ തൊഴിലാളികൾക്ക്​ നേരത്തെ തന്നെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - Liqour ban in Kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.