പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ രോഗിയെ പരിചരിക്കുന്നതിനിടെ രോഗം വന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നഴ്സ് ലിനിയുടെ ഭർത്താവ് പി. സജീഷിന് കൂത്താളി പി.എച്ച്.സിയിൽ എൽ.ഡി ക്ലർക്കായി നിയമനം നൽകി.
ഇതുസംബന്ധിച്ച ഉത്തരവ് കൈപ്പറ്റിയ സജീഷ് തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചു. ഉദ്യോഗാർഥിയുടെ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉചിതമായ സ്ഥലത്ത് നിയമനം നൽകാൻ ആരോഗ്യ ഡയറക്ടർ ജില്ല മെഡിക്കൽ ഒാഫിസറെ ചുമതലപ്പെടുത്തിയിരുന്നു. മേയ് 21നാണ് നഴ്സ് ലിനി നിപ വൈറസ് ബാധയേറ്റ് മരിച്ചത്. ലിനിക്ക് രോഗം ബാധിച്ചതറിഞ്ഞ് ഭർത്താവ് വടകര പുത്തൂർ സ്വദേശി സജീഷ് വിദേശത്തുനിന്ന് എത്തുകയായിരുന്നു. ലിനി മരിച്ചതോടെ രണ്ടും അഞ്ചും വയസ്സുള്ള മക്കളെ തനിച്ചാക്കി വിദേശത്തേക്ക് പോകാൻ കഴിയാത്തതിനാൽ അവിടത്തെ ജോലി ഉപേക്ഷിച്ചിരുന്നു.
ലിനിയുടെ ജീവൻ നൽകിയുള്ള സേവനം മാനിച്ച് സജീഷിന് ജോലിയും മക്കൾക്ക് 10 ലക്ഷം രൂപ വീതവും നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആതുരസേവനത്തിനിടെ ജീവൻ ബലിനൽകിയ നഴ്സ് ലിനിയെ ലോകാരോഗ്യ സംഘടന വരെ ട്വിറ്ററിലൂടെ സ്മരിച്ചിരുന്നു. ചെമ്പനോടയിലെ വീട്ടിൽ സജീഷും ലിനിയുടെ അമ്മ രാധയും സഹോദരി ലിബിയുമാണ് മക്കളായ ഋതുലിെൻറയും സിദ്ധാർഥിെൻറയും കാര്യങ്ങൾ നോക്കുന്നത്.
വീടിനു സമീപത്തുതന്നെ ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കൂടെനിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും സജീഷ് പ്രതികരിച്ചു. താൻ നാട്ടിൽ തന്നെ ജോലി ചെയ്യണമെന്നായിരുന്നു ലിനിയുടെ ആഗ്രഹം. അത് സഫലമാകുേമ്പാൾ അവൾ ഇല്ലാത്തതിെൻറ അലട്ടലുണ്ടെന്നും സജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.