Posted On
date_range Updated On
date_range ഇടിമിന്നലില്‍ പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ച് ഒരു മരണം
തിരുവനന്തപുരം: റബർ തോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തൊഴിലാളിയായ പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. ഉടമ സൈലസിന് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ലൈസൻസോടെയാണ് പടക്ക നിര്‍മാണശാല പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.