Posted On
date_range Updated On
date_range പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ആജീവനാന്തം തടവ‌്
കാസർകോട്: കത്തികാട്ടി 13കാരിയായ എട്ടാം ക്ലാസ‌് വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്ക് ആജീവനാന്തം തടവുശിക്ഷ. ഉപ ്പള സ്വദേശി അബ്ദുൽകരീമിനെയാണ് (35) കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ആജീവനാന്തം തടവിന‌് ശിക്ഷിച്ചത‌്. കേരളത്തിൽ ആദ്യമായാണ‌് പോക‌്സോ കേസിൽ ഇത്തരമൊരു വിധി. പ്രതിക്ക‌് 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക പെൺകുട്ടിക്ക‌് നൽകണം.
2018 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മാതാവിെൻറ കൺമുന്നിൽവെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കത്തിവീശിയപ്പോൾ കുട്ടിയുടെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. കുമ്പള സി.ഐ പ്രേംസദൻ അന്വേഷിച്ച കേസിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകി. ജാമ്യം ലഭിക്കാതെ പ്രതി ജയിലിൽ കഴിയുകയാണ‌്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.