ലൈഫ് മിഷൻ കോഴക്കേസ്: എം. ശിവശങ്കറിന്‍റെ ജാമ്യ ഹരജി പുതിയ ബെഞ്ച്​ പരിഗണിക്കും

കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ അറസ്റ്റ്​ ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യ ഹരജി ഹൈകോടതിയിൽ പുതിയ ബെഞ്ച്​ പരിഗണിക്കും. ​അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലുള്ള കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ്​ കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചിൽ വെള്ളിയാഴ്ച ഹരജി വന്നെങ്കിലും കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴിൽ വരുന്നതായതിനാൽ പരിഗണിച്ചില്ല​.

അഴിമതി നിരോധന പ്രകാരമുള്ള വകുപ്പുകളല്ല ശിവശങ്കറിനെതിരെയുള്ളതെന്ന്​ കോടതി പറഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ബെഞ്ചിൽ തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിക്ക് നിർ​ദേശം നൽകിയ കോടതി ഹരജി മാറ്റി.

ആരോപണങ്ങളിൽ കഴമ്പില്ലെന്നും ​ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്​ ശിവശങ്കറിന്‍റെ ഹരജി​. മാർച്ച്​ രണ്ടിന്​ അഡീ. സെഷൻസ്​ കോടതി ജാമ്യ ഹരജി തള്ളിയിരുന്നു. ഫെബ്രുവരി 14നാണ്​ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 24 വരെ ഇ.ഡി.യുടെ കസ്റ്റഡിയിലായിരുന്ന ഇദ്ദേഹത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 21 വരെ നീട്ടിയിരിക്കുകയാണ്.

Tags:    
News Summary - Life Mission scam: A new highcourt bench will consider M. Sivashankar's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.