കോട്ടയം: പത്ത് വയസ്സുകാരനെ കഴുത്തിൽ ചരടുചുറ്റി ശ്വാസം മുട്ടിച്ച് കൊന്നകേസിൽ പിതൃസഹോദരിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും. കൈപ്പുഴ കുടിലിൽ കവലഭാഗത്ത് നെടുംതൊട്ടിയിൽ വിജയമ്മയെയാണ് (57) കോട്ടയം അഡീഷനൽ ജില്ല കോടതി അഞ്ച് ജഡ്ജി ശിക്ഷിച്ചത്. വിജയമ്മയുടെ സഹോദരൻ ഷാജിയുടെ മകൻ രാഹുലിനെ (10) കൊന്നകേസിലെ പിഴത്തുക മാതാപിതാക്കൾക്ക് തുല്യമായി വീതിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. 2013 സെപ്റ്റംബർ മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം. പിണങ്ങിക്കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
വിവാഹമോചനം നേടിയാൽ സഹോദരെൻറ സ്വത്ത് തനിക്ക് ലഭിക്കുമെന്നുകരുതി സഹോദരെൻറ മകനെ പൈജാമയുടെ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിൽ നഴ്‌സായ വിജയമ്മ സംഭവദിവസം തലേന്നാണ് കൈപ്പുഴയിലെ വീട്ടിെലത്തിയത്. രാഹുലിെൻറ പിതാവ് ഷാജിയും ഭാര്യ ബിന്ദുവും അകന്നുകഴിയുകയായിരുന്നു. ഷാജി വിദേശത്തായിരുന്നു. രാഹുലിനെ വളർത്തുന്നത് ഷാജിയുടെ മാതാപിതാക്കളായിരുന്നു.
ഇവരുടെ കൂടെ കിടന്ന രാഹുലിനെ സംഭവദിവസം തെൻറ ഒപ്പം കിടത്തിയ വിജയമ്മ കുട്ടിയെ കൊന്നശേഷം പൊലീസ് സ്റ്റേഷനിൽ വിളിച്ച് കുട്ടിയെ കൊന്നുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിന് കീഴടങ്ങി. ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൗസ്റ്റ് സി.െഎയായിരുന്ന റിജോ പി. ജോസഫാണ് അന്വേഷിച്ചത്. കൊല്ലപ്പെട്ട രാഹുലിെൻറ വല്യച്ഛൻ രാഘവൻ, വല്യമ്മ കമലാക്ഷി, അമ്മ ബിന്ദു, പിതാവ് ഷാജി എന്നിവർ ഉൾപ്പെടെ 20 സാക്ഷികളെ വിസ്തരിച്ചു. രാഹുലിനെ കൊന്നത് തെൻറ മകൾ വിജയമ്മയാണെന്ന് കമലാക്ഷി കോടതിയിൽ മൊഴിനൽകി. ഇവരാണ് രാഘവനെ വിവരം അറിയിച്ചത്. ഇവരുടെ മൊഴിയാണ് കേസിൽ നിർണായക തെളിവായി കോടതി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.