ലൈസൻസ് പുതുക്കൽ, വാഹന രജിസ്​ട്രേഷൻ: അപേക്ഷകൾ ഇനി മുൻഗണനാടിസ്​ഥാനത്തിൽ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുള്ള അപേക്ഷകൾ മുൻഗണനാക്രമത്തിൽ മാത്രം പരിഗണിക്കാനുള്ള 'ഫയൽ ക്യൂ മാനേജ്മെൻറ്​' സംവിധാനം മോട്ടോർ വാഹന വകുപ്പിൽ നടപ്പാക്കി. ഇടനിലക്കാരുടെ ഇടപെടലോ മറ്റ്​ സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവർക്ക്​ ആദ്യ പരിഗണന എന്നതാണ്​ പുതിയ സംവിധാനത്തി​െൻറ പ്രത്യേകത. ആദ്യമെത്തിയ അപേക്ഷ തീർപ്പാക്കിയശേഷമേ ഉദ്യോഗസ്​ഥർക്ക്​ അടുത്തതിലേക്ക്​ കടക്കാനാവൂ.

ഒന്നുകിൽ അനുവദിക്കണം, അല്ലെങ്കിൽ കാരണം ചൂണ്ടിക്കാട്ടി നിരസിക്കണം, ഇതല്ലാതെ അടുത്ത അപേക്ഷയിലേക്ക്​ പോകാൻ ഉദ്യോഗസ്​ഥനാകില്ല. ഒരേസമയം ഒരു അപേക്ഷയേ ഉദ്യോഗസ്​ഥന്​ കാണാനുമാകൂ. മറ്റ്​ അ​േപക്ഷകൾ ഒരേ ഉദ്യോഗസ്​ഥന്​ കാണാനുമാകില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം അപേക്ഷ അകാരണമായി മാറ്റി​വെക്കാനോ, വഴിവിട്ട പരിഗണന നൽകാനോ ഇനി കഴിയില്ല. സ്വീകരിച്ച നടപടി അപ്പോൾതന്നെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തുന്നതിനാൽ നടപടികൾ പൂർണമായും സുതാര്യമാകുമെന്നാണ്​ വിലയിരുത്തൽ.

വാഹന രജിസ്ട്രേഷനും ഇതേ സംവിധാനം നടപ്പാക്കാൻ നിർദേശിച്ചതായി മന്ത്രി ആൻറണി രാജു വ്യക്തമാക്കി. കേരളത്തിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള പെർമിറ്റും അടുത്തയാഴ്ച മുതൽ ഓൺലൈനാകും.

ഒാൺലൈനായി ഫീസടച്ചാൽ പെർമിറ്റ്​ ലഭിക്കുംവിധം മോ​േട്ടാർ വാഹന വകുപ്പി​െൻറ ചെക്​പോസ്​റ്റുകളും ഒാൺലൈനാവുകയാണ്​. ഒാൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത്​ വഴി സംസ്ഥാനത്തിനകത്തേക്ക​ും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്​പോസ്​റ്റുകളിൽ മണിക്കൂറുകൾ കാത്തുകിടക്കാതെ വേഗം കടന്നുപോകാം. പണമിടപാട്​ ഒഴിവാകുന്നതിലൂടെ ചെക്​പോസ്​റ്റുകളിലെ ക്രമക്കേടുകൾ ഒഴിവാക്കാനാകുമെന്നും​ മോ​േട്ടാർവാഹന വകുപ്പ്​ കണക്കുകൂട്ടുന്നു. പെര്‍മിറ്റുകള്‍ എവിടെ​െവച്ചും ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും.

Tags:    
News Summary - License Renewal, Vehicle Registration: Applications are now on priority basis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.