പാനൂർ: വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ‘അക്ഷരവൃക്ഷം’ പദ്ധതിയിൽ മികച്ച കഥയെഴുതിയ എട്ടാം ക്ലാസുകാരിക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്. പാനൂർ കെ.കെ.വി.എം.പി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അസ്വലഹ ഫർഹത്തിനാണ് കത്ത് ലഭിച്ചത്.
ഇ–മെയിൽ വഴി ലഭിച്ച കത്തിെൻറ സന്തോഷത്തിലാണ് അസ്വലഹയുടെ വീടും നാട്ടുകാരും. വീട്ടിലിരിക്കുന്ന വിദ്യാർഥികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന തലത്തിൽ നടക്കുന്ന ഓൺലൈൻ പരിപാടിയാണ് ‘അക്ഷരവൃക്ഷം’ പദ്ധതി.
കഥ, പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ സ്കൂൾ വിക്കിയിലെ ഓൺലൈൻ കഥാസമാഹാരമായ ‘കോവിഡ് –19 കഥകൾ’ ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൂർ മീനോത്ത് താമസിക്കുന്ന അസ്വലഹ, ടി.കെ. ഇസ്മാഈലിെൻറയും ആയിശയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.