Posted On
date_range Updated On
date_range പുതുവർഷത്തിൽ അതിരുവിട്ട ആഘോഷം വേണ്ട; മുന്നറിയിപ്പുമായി പൊലീസിന്റെ വിഡിയോ
പുതുവർഷത്തിലെ അതിരുവിട്ട ആഘോഷം തടയാൻ ബോധവത്കരണ വിഡിയോയുമായി കേരള പൊലീസിന്റെ വിഡിയോ. എ.ഡി.ജി.പി (എൽ ആൻഡ് ഒ) എം.ആർ അജിത് കുമാറിന്റെ ഫേസ്ബുക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
മുൻ വർഷങ്ങളിലുണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളുമെല്ലാം പങ്കുവെച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളാകാം എന്നാൽ അതിരു വിടരുതെന്നാണ് ഇതിലെ സന്ദേശം. അതിരുകടന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാവർക്കും പുതുവർഷം ആശംസിച്ചാണ് വിഡിയോ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.